അ​നു​സ്മ​ര​ണയോഗം നടത്തി
Friday, June 24, 2022 1:19 AM IST
പാ​ല​ക്കാ​ട് : പ്ര​സ്ക്ല​ബും റോ​യ് ഫി​ലി​പ് സു​ഹൃ​ദ് വേ​ദി​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച റോ​യ് ഫി​ലി​പ്പ് അ​നു​സ്മ​ര​ണം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ര​ധ​ർ​മം മു​റു​കെ​പ്പി​ടി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു മ​ല​യാ​ള മ​നോ​ര​മ പ​ത്ത​നം​തി​ട്ട സീ​നി​യ​ർ കോ​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ റോ​യ് ഫി​ലി​പ്പ് എ​ന്ന് എം​പി പ​റ​ഞ്ഞു. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​യാ​ള മ​നോ​ര​മ പാ​ല​ക്കാ​ട് കോ​- ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ സു​രേ​ഷ് ഹ​രി​ഹ​ര​ൻ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ ക​ർ​ത്ത, മാ​തൃ​ഭൂ​മി പാ​ല​ക്കാ​ട് യൂ​ണി​റ്റ് മാ​നേ​ജ​ർ എ​സ്.​അ​മ​ൽ രാ​ജ്, മാ​തൃ​ഭൂ​മി മീ​ഡി​യ സൊ​ലൂ​ഷ​ൻ​സ് സീ​നി​യ​ർ മാ​നേ​ജ​ർ ആ​ർ.​സി. മോ​ഹ​ൻ​ദാ​സ്, ജോ​ബി വി.​ചു​ങ്ക​ത്ത്, നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, ടോ​പ്പ് ഇ​ൻ ടൗ​ണ്‍ രാ​ജു, ഡോ.​എ​ൻ. ശു​ദ്ധോ​ദ​ന​ൻ, എ​ൻ.​ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.