കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി​ല്ല: പോ​ത്തു​ണ്ടി​യിൽ ജലസേചനത്തിന് കുറഞ്ഞ വെ​ള്ളം മാ​ത്രം
Friday, June 24, 2022 1:19 AM IST
നെന്മാ​റ: ഒ​ന്നാം വി​ള ഇ​റ​ക്കു​ന്ന ജോ​ലി​ക​ൾ ക​നാ​ൽ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് പു​രോ​ഗ​മി​ക്കു​ന്ന പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ 8 ദി​വ​സ​ത്തി​നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​തെ​ന്ന് ജ​ല​സേ​ച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​ല​സേ​ച​ന വ​കു​പ്പും കൃ​ഷി വ​കു​പ്പും സം​യു​ക്ത​മാ​യി പു​റ​ത്തി​റ​ക്കി​യ കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം ഒ​ന്നാം വി​ള​ക്കാ​യി മെ​യ് 15ന് ​മു​ന്പ് ത​ന്നെ ക​ർ​ഷ​ക​ർ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യെ​ങ്കി​ലും കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങി​യ​ത് മൂ​ലം ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​ക്കാ​യി ക​ർ​ഷ​ക​ർ​ക്ക് അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​യി. കു​ടി​വെ​ള്ള​ത്തി​നു​ള്ള ക​രു​ത​ൽ ജ​ല​ശേ​ഖ​രം സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി​ല്ലെ​ങ്കി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് 7 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഡാ​മി​ന്‍റെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളാ​യ മീ​ൻ ചാ​ടി, ചെ​റു​നെ​ല്ലി പു​ഴ​ക​ളി​ൽ നാ​മ​മാ​ത്ര​മാ​യ നീ​രൊ​ഴു​ക്കാ​ണു​ള്ള​ത്. ഇ​ട​തു​ക​ര ക​നാ​ൽ 18 സെ​ന്‍റീ​മീ​റ്റ​റും വ​ല​തു​ക​ര ക​നാ​ൽ 20 സെ​ന്‍റീ​മീ​റ്റ​റു​മാ​ണ് ഷ​ട്ട​ർ തു​റ​ന്ന് ജ​ല​സേ​ച​ന​ത്തി​നാ​യി വെ​ള്ളം ക​നാ​ലു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജൂ​ണ്‍ ഏ​ഴി​നാ​ണ് കൃ​ഷി​ക്കാ​യി ക​നാ​ലു​ക​ളി​ലൂ​ടെ വെ​ള്ളം തു​റ​ന്നു വി​ട്ട​ത് 16 ദി​വ​സ​മാ​യി ഇ​രു ക​നാ​ലു​ക​ളി​ലൂ​ടെ​യും ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി പ​ണി​ക​ൾ​ക്ക് പൂ​ർ​ണ തോ​തി​ൽ വെ​ള്ളം ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ജൂ​ണ്‍ മാ​സ​ത്തി​ൽ ഇ​ത്ര​യും നീ​ണ്ട ദി​വ​സ​ങ്ങ​ളി​ൽ ക​നാ​ലി​ലൂ​ടെ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.