നൂ​ത​ന മാ​ർ​ഗത്തി​ൽ ഞാ​റ്റ​ടി തീ​ർ​ത്ത് അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ വി​ജ​യ​ഗാ​ഥ
Saturday, June 25, 2022 12:57 AM IST
ചി​റ്റൂ​ർ: നൂ​ത​ന ശൈ​ലി​യി​ൽ ഞാ​റ്റ​ടി ത​യാ​റാ​ക്കി നെ​ൽ​കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വു തീ​ർ​ക്കു​ക​യാ​ണു പ​ര​ന്പ​രാ​ഗ​ത നെ​ൽ​ക​ർ​ഷ​ക​നാ​യ പ​ട്ട​ഞ്ചേ​രി വി​ള​ക്ക​നാം​കോ​ട് വി.​ അ​ന​ന്ത​കൃ​ഷ​ണ​ൻ.

ഒ​ന്നാം​വി​ള​യ്​ക്കും ഇ​തേ​രീ​തി​യി​ൽ പ​രീ​ക്ഷി​ച്ച വി​ജ​യ​ഗാ​ഥ​യു​മാ​ണ് ഇ​ത്ത​വ​ണ​യും കൃ​ഷി​ക്കി​റ​ങ്ങു​ന്ന​ത്. വി.​ അ​ന​ന്ത കൃ​ഷ്ണ​ന്‍റെ കൃഷിരീ​തി ത​ന്നെ ഏ​റെ വ്യ​ത്യ​സ്ഥ​ത നി​റ​ഞ്ഞ​താ​ണ്. ഞാ​റ്റ​ടി ത​യാ​റാ​ക്കു​ന്ന​തു മു​ത​ൽ വി​ള​വെ​ടു​പ്പു വ​രെ​യും പ​ര​ന്പ​രാ​ഗ​ത ശൈ​ലി​ക്കൊ​പ്പം നൂ​ത​ന ആ​ശ​യ​വും കോ​ർ​ത്തി​ണ​ങ്ങി​യാ​ണ് പ​ഴ​യ ഇ​നം നെ​ൽ​വി​ത്തു​ക​ൾ കൃ​ഷി​യി​റ​ക്കി വ​രു​ന്ന​ത്.

വീ​ട്ടു​മു​റ്റ​ത്തു ത​ന്നെ വെ​ർ​ട്ടി​ക്ക​ലായി സ്റ്റാ​ന്‍റ് സ്ഥാ​പി​ച്ച് പ്ലാ​സ്റ്റി​ക് ത​ട്ടു​ക​ളി​ൽ മ​ണ്ണ് നി​റ​ച്ച് അ​തി​ലാ​ണ് വി​ത്ത് പാ​കി ഞാ​റ്റ​ടി ത​യ്യാ​റാ​ക്കു​ന്ന​ത്. പാ​കി​യ ഞാ​റ് മു​ള​ച്ച് 15 മു​ത​ൽ 20 ദി​വ​സം പാ​ക​മാ​കു​ന്പോ​ൾ പ​റി​ച്ച് പാ​ട​ങ്ങ​ളി​ൽ ന​ട്ടു കൃ​ഷി​യി​റ​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ ഞാ​റ്റ​ടി​യി​ലെ നൂ​ത​ന രീ​തി.
ഇ​ങ്ങ​നെ ഞാ​റ്റ​ടി ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ നെ​ല്ലി​ലെ ക​ല​ർ​പ്പും തീ​രെ ഇ​ല്ലാ​താ​വു​ക​യും വി​ത്ത് സം​ര​ക്ഷ​ണ​ത്തി​ന് ഗു​ണ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു. മാ​ത്ര​മ​ല്ല. ഞാ​റ്റ​ടി​യി​ലെ കാ​ട്ടു​പ​ന്നി, മ​യി​ൽ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യും.​ ത​ട്ടു​ത​ട്ടാ​യ കൃ​ഷി​രീ​തി ആ​യ​തി​നാ​ൽ കു​റ​ഞ്ഞ സ്ഥ​ല​ത്ത് പോ​ലും സ്ഥാ​പി​ക്കാ​നും ട്രേക​ൾ മാ​റ്റി മാ​റ്റി സ്ഥാ​പി​ക്കാ​നും വെ​യി​ലും നി​ഴ​ലും പ്ര​തി​രോ​ധി​ക്കാ​നും ക​ഴി​യു​ന്നു.

അ​തി​ലു​പ​രി കു​റ​ഞ്ഞ വെ​ള്ള​വും കു​റ​ഞ്ഞ ചി​ല​വും കൃ​ഷി​ക്ക് മ​തി എ​ന്നാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.​ ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ൽ ഞാ​റ്റ​ടി ത​യാ​റാ​ക്കി കൃ​ഷി ചെ​യ്യു​ന്ന​ത് മി​ക​ച്ച വി​ള​വി​നും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ​അ​ന​ന്ത​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.

പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളാ​യ ഞ​വ​ര, ക​ഴ​മ, കു​റു​വ, ത​വ​ള​ക്ക​ണ്ണ​ൻ, ര​ക്ത​ശാ​ലി, മ​ട്ട​ചെ​ന്പ, മ​സൂ​രി പോ​ലു​ള്ള​വ​യാ​ണ് ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഞാ​റു പാ​കി മു​ള​പ്പി​ച്ചെ​ടു​ത്തു പ​റി​ച്ച് ന​ട്ടു​കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. വീ​ട്ടു​വ​ള​പ്പി​ലെ മ​ണ്ണു ഞാ​റ്റ​ടി​ക്കും, കാ​ലി​ത്തൊ​ഴു​ത്തി​ലെ​യും പ​രി​സ​ര​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ​യും പ​ശു​ക്ക​ളു​ടെ ചാ​ണ​കം ശേ​ഖ​രി​ച്ച് കൃ​ഷി​യി​ലു​പ​യോ​ഗി​ക്കു​ക​യാ​ണ് പ​തി​വ്.

വേ​പ്പി​ല​യി​ട്ട് കൊ​ട്ട​യി​ലും വ​ട്ടി​യി​ലും പാ​ത്ര​ങ്ങ​ളി​ലു​മാ​യി സം​ര​ക്ഷി​ക്കു​ന്ന സ്വ​ന്തം വി​ത്താ​ണ് കൂ​ടു​ത​ലാ​യി കൃ​ഷി​യി​ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.