മണ്ണാർക്കാട് : അന്താരാഷ്ട്രാ യോഗാ ദിനത്തിൽ ശ്രീ മൂകാംബികാ യോഗാ കേന്ദ്രം ജീവകാരുണ്യ പ്രവർത്തനങ്ങളും സമുഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും നടത്തി. ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന മണ്ണാർക്കാട് അരയങ്ങോട് ആന്തൂര്‍ വീട്ടിൽ പരേതനായ സുന്ദരന്റെയും കുമാരിയുടേയും മകൻ പ്രനീഷി (28)ന് സാന്പത്തിക സഹായം നല്കി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവ് മണ്ണാർക്കാട് നടത്തിവരാറുള്ള ഭക്ഷണ വിതരണത്തിൽ യോഗാ കേന്ദ്രം പങ്കുചേർന്നു.
അന്തർദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ മെഡൽ കരസ്ഥമാക്കിയ ആര്യ മണ്ണാർക്കാടിനെയും മാധ്യമ പ്രവർത്തകൻ കെ. ജനാർദനനെയും കലാസാഹിത്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന കെപിഎസ് പയ്യനെടത്തെയും സഹകരണ മേഖലയിൽ പ്രവർത്തനം കാഴ്ച വെക്കുന്ന റൂറൽ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമനെയും ആദരിച്ചു. യോഗാ കേന്ദ്രം ഡയറക്ടർ റെജികുമാറിന്റെ നേതൃത്വത്തിൽ യോഗാസന പരിപാടികളും ഉണ്ടായി.
മൂകാബിക യോഗാ കേന്ദ്രം പ്രസിഡന്റ് സി.ശിവകുമാർ, സെക്രട്ടറി രഞ്ജിത്ത്, ബാലമുകുന്ദൻ, ഡോ. ജിതേന്ദ്രൻ, ഡോ. സുരേഷ്, ഡോ. ശിവദാസൻ, ഡോ. ജയരാജൻ, മാധവിക്കുട്ടി, രാധാകൃഷ്ണൻ, സുകുമാരൻ, ജയൻ, രേഖ അശോകൻ, ഷീലാ ദേവി, ഷീജാ രാജ്, ഭാർഗവി, ബിനു, സുധീർ തുടങ്ങിയവർ സംബന്ധിച്ചു.