കൈറ്റ് പു​ര​സ്കാ​ര​ങ്ങ​ളി​ൽ ചി​റ്റൂ​ർ ജി​വിഎ​ൽ​പിഎ​സ് ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
Sunday, June 26, 2022 12:54 AM IST
പാ​ല​ക്കാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ്കൂ​ളു​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലാ​യ സ്കൂ​ൾ വി​ക്കി​യി​ൽ മി​ക​ച്ച താ​ളു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ളി​ൽ ജി​ല്ലാ ത​ല​ത്തി​ൽ ജി.​വി.​എ​ൽ.​പി.​എ​സ് ചി​റ്റൂ​ർ സ്കൂ​ളി​ന് ഒ​ന്നാം സ​മ്മാ​നം. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് വ​ട്ടേ​നാ​ട്, ആ​ർ.​കെ.​എം.​എ​ൽ.​പി.​എ​സ് ക​ല്യാ​ണ​പേ​ട്ട എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ.

15000 സ്കൂ​ളു​ക​ളെ കോ​ർ​ത്തി​ണ​ക്കി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ വി​വ​ര​ശേ​ഖ​രം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ (കൈ​റ്റ്) ആ​ണ് അ​വാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ജി​ല്ലാ​ത​ല​ത്തി​ൽ യ​ഥാ​ക്ര​മം 25,000,15,000,10,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡ് ല​ഭി​ക്കും. ഇ​തി​നു പു​റ​മെ ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വും ഈ ​സ്കൂ​ളു​ക​ൾ​ക്ക് ല​ഭി​ക്കും.

ഇ​ൻ​ഫോ ബോ​ക്സി​ന്‍റെ കൃ​ത്യ​ത, ചി​ത്ര​ങ്ങ​ൾ, ത​ന​തു പ്ര​വ​ർ​ത്ത​നം, ക്ല​ബ്ബു​ക​ൾ, വ​ഴി​കാ​ട്ടി, സ്കൂ​ൾ മാ​പ്പ് തു​ട​ങ്ങി​യ ഇ​രു​പ​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് ചെ​യ​ർ​മാ​നാ​യ സ​മി​തി സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ നി​ശ്ച​യി​ച്ച​ത്. ജി​ല്ലാ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ താ​ളു​ക​ൾ ഒ​രു​ക്കി​യ 41 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും കൈ​റ്റ് പ്ര​ശം​സാ​പ​ത്രം ന​ൽ​കും.

ജൂ​ലൈ 1ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്.