മ​ണ​പ്പാ​ട​ത്ത് പൂ​ട്ടിക്കി​ട​ന്ന വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം
Sunday, June 26, 2022 12:58 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് മ​ണ​പ്പാ​ട​ത്ത് പൂ​ട്ടിക്കിട​ന്നി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ബെ​ഡ്റൂ​മി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ ക​വ​ർ​ന്നു. ശ്രീ​ശൈ​ല​ത്തി​ൽ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

മു​ന്നി​ലെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​ക​ളെ​ല്ലാം ത​പ്പി​യാ​ണ് ചെ​റി​യ ബോ​ക്സി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ്ടി​ച്ചി​ട്ടു​ള്ള​തെ​ന്ന് ല​ക്ഷ്മി പ​റ​ഞ്ഞു. പി​ന്നീ​ട് അ​ടു​ക്ക​ള വാ​തി​ൽ വ​ഴി​യാ​ണ് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ല​ക്ഷ്മി​യും വീ​ട്ടു​കാ​രും മ​ക​ൻ ശൈ​ലേ​ഷി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി വീ​ടു​പൂ​ട്ടി ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ പോ​യ​താ​യി​രു​ന്നു. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് മോ​ഷ​ണം എ​ന്ന് ക​രു​തു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ഒ​രാ​ൾ മ​തി​ൽ ചാ​ടി ല​ക്ഷ്മി​യു​ടെ വീ​ട്ടു​കോ​ന്പൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​ന്ന​തും തി​രി​ച്ച് അ​തേ വ​ഴി പു​റ​ത്തേ​ക്ക് പോ​കു​ന്ന​തും അ​യ​ൽ​വാ​സി​ക​ൾ ക​ണ്ട​തും അ​വ​ർ പെ​ട്ടെ​ന്ന് ത​ന്നെ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തു​മാ​ണ് മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​ൻ എ​ളു​പ്പ​മാ​ക്കി​യ​ത്. പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​വാ​സി​ക​ൾ അ​ന്നു രാ​ത്രി ത​ന്നെ ഇ​യാ​ളെ പി​ടി​കൂ​ടി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. പൈ​സ ത​രാ​നു​ള്ള സ​ക്ക​റി​യ എ​ന്ന​യാ​ളെ അ​ന്വേ​ഷി​ച്ചു വ​ന്ന​താ​ണെ​ന്നും മ​ല​വി​സ​ർ​ജ​ന​ത്തി​നാ​യി കോ​ന്പൗ​ണ്ടി​ൽ ക​ട​ന്ന​താ​ണെ​ന്നും മോ​ഷ്ടാ​വ് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു. ഇ​ത് നാ​ട്ടു​കാ​രും വി​ശ്വ​സി​ച്ചു.

പ​ന്തി​കേ​ട് തോ​ന്നി ഇ​യാ​ളു​ടെ ഫോ​ട്ടോ മൊ​ബൈ​ലി​ൽ എ​ടു​ത്ത് നാ​ട്ടു​കാ​ർ ഇ​യാ​ളെ വി​ട്ട​യ​ച്ചു. ഇ​യാ​ളു​ടെ കൈ​വ​ശം പു​തി​യ ഉ​ളി ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​യു​ടെ ഇ​ള​യ​മ​ക​നും മ​ക​ന്‍റെ ഭാ​ര്യ​യും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചു കി​ട​ക്കു​ന്ന​തും പു​റ​കി​ലെ വാ​തി​ൽ തു​റ​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ക്ഷ്മി വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ന​ഷ്ട​മാ​യെ​ന്നും മ​ന​സി​ലാ​യി. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ നാ​ട്ടു​കാ​ർ വി​ട്ട​യ​ച്ച മോ​ഷ്ടാ​വി​നെ വി​ളി​ച്ചു വ​രു​ത്തി വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്.

മോ​ഷ​ണ ദി​വ​സം വൈ​കീ​ട്ട് പു​റ​കി​ൽ ബാ​ഗ് തൂ​ക്കി ഇ​യാ​ളെ മ​ണ​പ്പാ​ടം സെ​ന്‍റ​റി​ൽ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്. ര​ണ്ട് ദി​വ​സം വീ​ട് പൂ​ട്ടി​ക്കി​ട​ന്ന​തും ര​ണ്ട് ദി​വ​സ​ത്തെ പ​ത്ര​ങ്ങ​ൾ വീ​ട്ടു​മു​റ്റ​ത്ത് ത​ന്നെ കാ​ണ​പ്പെ​ട്ട​തു​മാ​ക​ണം മോ​ഷ്ടാ​വി​നെ ആ​ക​ർ​ഷി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.