ലോ​ക​ല​ഹ​രി വി​രു​ദ്ധ ദി​ന​ച​ര​ണ​വും ബോധവത്കരണ റാ​ലി​യും
Monday, June 27, 2022 12:47 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഏ​ക​ല​വ്യ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളും അ​ട്ട​പ്പാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​വും അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.​
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​ൻ വി​നീ​ത് അ​ധ്യ​ക്ഷ​നാ​യി. അ​ട്ട​പ്പാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് പ്രൈ​വ​റ്റ് ഓ​ഫീ​സ​ർ എ​സ്.ര​വി​കു​മാ​ർ ക്ലാ​സെ​ടു​ത്തു. അ​ഗ​ളി സ്കൂ​ൾ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് ജി​ല്ലാ മാ​സ്റ്റ​ർ ട്രെയ്ന​ർ ടി.സ​ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക്ലാ​സെ​ടു​ത്തു.
സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ല​ക്ഷ്മ​ണ​ൻ, രാ​ജു, പ്രി​വി​ന്‍റി​വ് ഓ​ഫി​സ​ർ ഗോ​കു​ല കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ സി​നി, സു​മി​ത, ഷി​ബി​ൻ ദാ​സ്, ആ​തി​ര രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​പ്രി​യ, ഷേ​ർ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.