ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ഹോം ​ഫോ​ർ ഹോം​ല​സ് പ​ദ്ധ​തി; കൃ​ഷ്ണ​ദാ​സി​ന് അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടാ​യി
Monday, June 27, 2022 12:47 AM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​താ​ണെ​ങ്കി​ലും സ്വ​ന്ത​മാ​യി സു​ര​ക്ഷി​ത​മാ​യ വീ​ടെ​ന്ന സ്വ​പ്നം ക​ണ്‍​മു​ന്നി​ൽ സ​ഫ​ല​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മു​ന്നാ​ഴി​പ​റ​ന്പി​ലെ കൃ​ഷ്ണ​ദാ​സ്.
പ​രി​മി​തി​ക​ളി​ലെ യാ​ത​ന​ക​ളും ദു​രി​ത​ങ്ങ​ൾ​ക്കു​മെ​ല്ലാം കു​റ​ച്ചെ​ങ്കി​ലും അ​റു​തി​യാ​യ​തി​ന്‍റെ ആ​ശ്വാ​സ​വും സ​മാ​ധാ​ന​വും കൃ​ഷ്ണ​ദാ​സി​ന്‍റെ ക​ണ്ണു​ക​ളി​ലും വാ​ക്കു​ക​ളി​ലും നി​റ​ഞ്ഞു നി​ന്നു. ല​യ​ണ്‍​സ് ക്ല​ബ് വ​ട​ക്ക​ഞ്ചേ​രി ,കൃ​ഷ്ണ​ദാ​സി​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന് കൂ​ടെ നി​ന്ന​പ്പോ​ൾ മ​നോ​ഹ​ര​മാ​യ ഭ​വ​ന​മൊ​രു​ങ്ങി.
മോ​ഹം യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷം ന​ല്ല കു​റെ ന​ന്ദി പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ കൃ​ഷ്ണ​ദാ​സ് പ്ര​ക​ടി​പ്പി​ച്ചു.
ല​യ​ണ്‍​സ് ക്ല​ബ് വ​ട​ക്ക​ഞ്ചേ​രി 318 ഡി.​ഡി​സ്ട്രി​ക്ടി​ന്‍റെ ഹോം ​ഫോ​ർ ഹോം​ല​സ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഭ​വ​ന നി​ർ​മാ​ണം.
ല​യ​ണ്‍​സ് ക്ല​ബ് 318 ഡി ​മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ഡ്വ. സോ​മ​കു​മാ​ർ എം ​ജെ എ​ഫ് വീ​ടി​ന്‍റെ താ​ക്കോ​ൽ കൃ​ഷ്ണ​ദാ​സി​ന് കൈ​മാ​റി.ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ആ​നി​യ​മ്മ ജോ​സ​ഫ്, സെ​ക്ര​ട്ട​റി കെ. ​പി രാ​ജേ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ സി.​എ​ൻ ഷി​നു, ക്ല​ബ്ബി​ന്‍റെ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ, വാ​ർ​ഡ് മെ​ന്പ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.