വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ലായ ദ​ന്പ​തി​ക​ൾ അപ​ക​ട​നി​ല ത​ര​ണം ചെ​യ്തു
Tuesday, June 28, 2022 12:19 AM IST
കൊ​ല്ല​ങ്കോ​ട്: നെ​ണ്ട​ൻ കി​ഴാ​യ​യി​ൽ വെ​ട്ടേ​റ്റ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ദ​ന്പ​തി​ക​ളാ​യ സു​ധ​യും രാ​മ​നാ​ഥ​നും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​റി​യി​ച്ചു.
ചേ​ന​പ്പ​ൻ തോ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ആ​യു​ർ​മ​ന്ത്ര സ്ഥാ​പ​ന ജി​വ​ന​ക്കാ​രി സു​ധ (42) ഭ​ർ​ത്താ​വ് രാ​മ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​യു​ർ​മ​ന്ത്ര സ്ഥാ​പ​ന ഉ​ട​മ പ​ത്തി​ച്ചി​റ ആ​റു​മു​ഖ​നും പ​രി​ക്കേ​റ്റി​രു​ന്നു.​ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ആ​റു​മു​ഖ​ൻ (47)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രാ​മ​നാ​ഥ​ന്‍റെ പ​രാ​തി​യി​ലാ​ണ് പ​ത്തി​ച്ചി​റ ആ​റു​മു​ഖ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​കി​ത്സ​യി​ലു​ള്ള ആ​റു​മു​ഖ​ൻ സു​ധ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ൽ രാ​മ​നാ​ഥ​നെ​തി​രെ​യും പോ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
ദ​ന്പ​തി​മാ​രാ​യ രാ​മ​നാ​ഥ​നും സു​ധ​യും അ​ഭി​പ്രാ​യ വ്യ​ത്യാ​സം കാ​ര​ണം വേ​റി​ട്ടാ​ണ് ക​ഴി​യു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​റു​മു​ഖ​നും സു​ധ​യും ഒ​രു​മി​ച്ചു​ള്ള ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.
ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ രാ​മ​നാ​ഥ​ൻ ചേ​ന​പ്പ​ൻ തോ​ട്ട​ത്തി​ലെ​ത്തി സു​ധ​യു​മാ​യി ത​ക​ർ​ത്തി​ലേ​ർ​പ്പെ​ടു​ക​യും പി​ന്നീ​ട് അ​ക്ര​മ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യു​മാ​ണു​ണ്ടാ​യ​ത്.
രാ​മ​നാ​ഥ​ൻ സു​ധ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. നി​ല​വി​ളി കേ​ട്ടു ഓ​ടി​യെ​ത്തി​യ ആ​റു​മു​ഖ​നും സു​ധ​യും ചേ​ർ​ന്ന് രാ​മ​നാ​ഥ​നേ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സു​ധ നെന്മാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും രാ​മ​നാ​ഥ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.