അ​ർ​ബു​ദ ബാ​ധി​ത​രാ​യ ദ​ന്പ​തി​ക​ൾ സ​ഹാ​യം തേ​ടു​ന്നു
Wednesday, June 29, 2022 12:13 AM IST
പാ​ല​ക്കാ​ട് : അ​ർ​ബു​ദ ബാ​ധി​ത​രാ​യ ദ​ന്പ​തി​ക​ൾ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. തി​രു​മി​റ്റ​ക്കോ​ട് ചാ​ഴി​യാ​ട്ടി​രി അ​കി​ലാ​ണം കാ​ല​ഞ്ചാ​ടി പ​റ​ന്പി​ൽ വി​ജ​യ​കു​മാ​ര​ൻ ഗീ​ത ദ​ന്പ​തി​ക​ളാ​ണ് അ​സു​ഖബാ​ധി​ത​രാ​യി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.
ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ വി​ജ​യ​കു​മാ​റി​നാ​ണ് ആ​ദ്യം ര​ക്താ​ർ​ബു​ദം ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ ഭാ​ര്യ ഗീ​ത​യ്ക്ക് സ്ത​നാ​ർ​ബു​ദ​വും സ്ഥി​രീ​ക​രി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ​തി​നാ​ൽ വി​ജ​യ​കു​മാ​റി​നു തു​ട​ർ​ച്ച​യാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കാ​നാ​വി​ല്ല. വെ​യി​ലാ​യാ​ൽ ക​ണ്ണി​ൽ ഇ​രു​ട്ടു ക​യ​റും ത​ല​ക​റ​ങ്ങും.
ഒ​രു മ​ക​ൻ ഡ്രൈ​വ​റാ​യി പോ​കു​ന്ന​തു​കൊ​ണ്ടാ​ണ് കു​ടും​ബം പ​ട്ടി​ണി​യി​ല്ലാ​തെ ക​ഴി​യു​ന്ന​ത്. അ​ർ​ബു​ദ ബാ​ധി​ത​രാ​യ​തോ​ടെ ത​ന്‍റെ മ​ക​ളെ വേ​ഗം വി​വാ​ഹം ചെ​യ്ത​യ​ച്ചു. ചി​കി​ത്സ​യ്ക്കാ​യി ഇ​തി​ന​കം എ​ട്ടു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വി​ട്ടു. ആ​കെ​യു​ണ്ടാ​യി​രു​ന്ന ഭൂ​മി​യും വി​ല്ക്കേ​ണ്ടി വ​ന്നു. സ്വ​ന്ത​മാ​യി ഭൂ​മി പോ​ലു​മി​ല്ലാ​ത്ത ഇ​വ​ർ നി​ല​വി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. സ​മീ​പ​വാ​സി​ക​ൾ ചെ​റി​യൊ​രു തു​ക പി​രി​ച്ചു​ന​ല്കി​യ​ത​ല്ലാ​തെ മ​റ്റൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ജ​യ​കു​മാ​ര​നും ഗീ​ത​യും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് പെ​രി​ങ്ങോ​ട് ശാ​ഖ​യി​ലാ​ണ് ഇ​വ​ർ​ക്ക് അ​ക്കൗ​ണ്ടു​ള്ള​ത്. ന​ന്പ​ർ: 40704101082269. ഐ​എ​ഫ്എ​സ്‌​സി കെഎ​ൽ​ജി​ബി0040704. ഫോ​ണ്‍: 9656963124.