എസ്എസ്എൽസി വിജയികളെ അനുമേദിച്ചു
Wednesday, June 29, 2022 12:15 AM IST
പാ​ല​ക്ക​യം : കാ​ർ​മ​ൽ ഹൈ​സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി സ​ന്പൂ​ർ​ണ എ ​പ്ല​സ് ജേ​താ​ക്ക​ളെ​യും ഉ​ന്ന​ത വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ക്ക​ലും 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ന​ട​ത്തി.
പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ രാ​ജു പു​ളി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏഴാം വാ​ർ​ഡ് മെ​ന്പ​ർ ത​നൂ​ജ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സ്തു​ത യോ​ഗ​ത്തി​ന് കാ​ർ​മ​ൽ യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സിസ്റ്റർ ​മേ​ഴ്സീ​ന സി​എം​സി, കാ​ർ​മ​ൽ ഹൈ​സ്കൂ​ൾ പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം തോ​മ​സ് കു​ന്പ​ളാ​ങ്ക​ൽ, കാ​ർ​മ​ൽ ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സിസ്റ്റർ ​പ്രി​ൻ​സി സി​എം​സി, അ​ധ്യാ​പ​ക​രാ​യ സി​ജി, സ​രി​ത എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.
പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​ടി​എ പ്ര​സി​ഡ​ന്‍റാ​യി ദി​ലീ​പ് എ​ടാ​ട്ടു​കു​ന്നേ​ലി​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മോ​നി കൊ​ട്ടാ​ര​ത്തി​ലി​നേ​യും എം​പി​ടി​എ പ്ര​സി​ഡ​ന്‍റാ​യി ജി​ൻ​സി ഷി​ബു​വി​നേ​യും 12 എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളേ​യും തെ​ര​ഞ്ഞെ​ടു​ത്തു.