ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 30, 2022 11:57 PM IST
നെന്മാറ: അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല വേ​ല​ച്ച​ന്ത​യും സം​ഘ​ടി​പ്പി​ച്ചു. അ​ടി​പെ​ര​ണ്ട വ്യാ​പാ​ര​ഭ​വ​നി​ൽ വെ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ച്ച​ക്ക​റി​വി​ത്ത്, പ​ച്ച​ക്ക​റി തൈ​ക​ൾ, ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ക​ർ​ഷ​ക​സ​ഭ ച​ർ​ച്ച ചെ​യ്തു. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ എ​സ്.​വി​ഘ്നേ​ഷ് ക​ർ​ഷ​ക​സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​കൃ​ഷ്ണ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജി​ന​ചാ​ന്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​യാ​യി. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫി​സ​ർ ഷാ​ജ​ഹാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ക​ണ്ണ​നു​ണ്ണി, പി. ​പു​ഷ്പാ​ക​ര​ൻ, അ​നി​ൽ കു​മാ​ർ, വി​നോ​ദ്, പി.​എം. ദേ​വ​ദാ​സ്, കെ.​എ. മു​ഹ​മ്മ​ദ് കു​ട്ടി, എം.​പ​ത്മ ഗി​രീ​ശ​ൻ, മ​വി​താ വി​ശ്വ​നാ​ഥ​ൻ, വി.​ര​മാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.