സി​ടി​എം​എ ഉ​ത്സ​വ്: സാ​ഹി​ത്യ-​ചി​ത്ര ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ 3ന്
Thursday, June 30, 2022 11:58 PM IST
കോ​യ​ന്പ​ത്തൂ​ർ : സി​ടി​എം​എ ഉ​ത്സ​വ് 2022 കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ല ര​ച​നാ മ​ത്സ​ര​ങ്ങ​ളു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ജൂ​ലൈ 3ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക് ശി​വാ​ന​ന്ദ കോ​ള​ണി​യി​ലു​ള്ള കോ​യ​ന്പ​ത്തൂ​ർ കേ​ര​ള സ​മാ​ജ​ത്തി​ൽ ന​ട​ക്കും. സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റും സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ഡോ.​സി.​എ​സ്. ക​ണ്ണ​ൻ വാ​രി​യ​ർ പ​രി​പാ​ടി ഉ​ദ​ഘാ​ട​നം ചെ​യ്യും.
ഗ​സ്റ്റ് ഓ​ഫ് ഹോ​ണ​ർ വി​ൽ​സ​ണ്‍ പി.​തോ​മ​സ് (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ജെ.​എം. ഹൗ​സിം​ഗ് ലി​മി​റ്റ​ഡ്), ല​യ​ണ്‍ വി.​രാ​ജ​ൻ മേ​നോ​ൻ (പ്ര​സി​ഡ​ന്‍റ് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ, കോ​യ​ന്പ​ത്തൂ​ർ കൗ​ണ്‍​സി​ൽ) സെ​ബാ​സ്റ്റ്യ​ൻ ജോ​സ് (കോ​യ​ന്പ​ത്തൂ​ർ കേ​ര​ള സ​മാ​ജം) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.
മ​ത്സ​രാ​ർ​ത്ഥി​ക​ൾ രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ നി​ന്നും ഐ​ഡി കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.