വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം റേ​ഷ​ൻക​ട ത​ക​ർ​ത്തു
Thursday, June 30, 2022 11:59 PM IST
കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം റേ​ഷ​ൻ ക​ട ത​ക​ർ​ത്തു. വാ​ൽ​പ്പാ​റ പ​ന്നി മേ​ട് എ​സ്റ്റേ​റ്റി​ലു​ള്ള റേ​ഷ​ൻ ക​ട​യും ഓ​ഫീ​സ് കെ​ട്ടി​ട​വു​മാ​ണ് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ടി​റ​ങ്ങി​യ ഏ​ഴ് ആ​ന​ക​ളി​ൽ ര​ണ്ടെ​ണ്ണം ജ​ന​വാ​സ​ത്തി​ൽ പ്ര​വേ​ശി​ച്ച് എ​സ്റ്റേ​റ്റ് ഓ​ഫീ​സും റേ​ഷ​ൻ ക​ട​യും ത​ക​ർ​ക്കു​ക​യും ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ തി​ന്നു ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ചു.
സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ർ കാ​ട്ടാ​ന​ക​ളെ വി​ര​ട്ടി​യോ​ടി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളെ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ വ​ന​പാ​ല​ക​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.