വാ​യ​ന സ​ന്ദേ​ശ​വു​മാ​യി കു​ട്ടി​ക​ൾ സ​മൂ​ഹ​ത്തി​ലേ​ക്കി​റ​ങ്ങി
Thursday, June 30, 2022 11:59 PM IST
ക​ല്ല​ടി​ക്കോ​ട് : ഓ​രോ വാ​യ​ന​യി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന​ത് ഓ​രോ ത​രം അ​റി​വാ​ണ്. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ അ​ഭി​രു​ചി അ​നു​സ​രി​ച്ചാ​യി​രി​ക്കു​മ​ല്ലോ വാ​യ​നാ വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും.
വാ​യ​ന​യു​ടെ ഉൗ​ഷ്മ​ള​ത തൊ​ട്ട​റി​യു​ക, വാ​യ​ന പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ക, എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും പു​സ്ത​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ക​ല്ല​ടി​ക്കോ​ട് ജി​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ സ​മൂ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ്കൂ​ൾ വി​ദ്യാ​രം​ഗം സാ​ഹി​ത്യ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ ശ​ശി​കു​മാ​ർ, എ​സ്ഐ സു​ൽ​ഫി​ക്ക​ർ, ടി​ബി​യി​ലെ മു​തി​ർ​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ സ​ണ്ണി എ​ന്നി​വ​ർ​ക്ക് വാ​യ​ന സ​ന്ദേ​ശ​ത്തോ​ടൊ​പ്പം പു​സ്ത​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ല്കി.
കു​ട്ടി​ക​ൾ ക​ല്ല​ടി​ക്കോ​ട് ഫ്ര​ണ്ട്സ് ക്ല​ബ്ബ് ലൈ​ബ്ര​റി സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ്ര​ധാ​ന അ​ധ്യാ​പി​ക ടി.​കെ. ബി​ന്ദു, അ​ധ്യാ​പ​ക​രാ​യ സ​ജീ​വ്കു​മാ​ർ, എം.​വി​നോ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി.