അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ
Sunday, July 3, 2022 12:52 AM IST
പാലക്കാട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷാ ഉ​റ​പ്പാ​ക്കാ​ൻ മേ​രാ ദോ​സ്ത് പ​ദ്ധ​തി​യു​മാ​യി പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള നൂ​റോ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മു​ഖേ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പും ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണ​വും ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളി​ൽ മ​ല​ന്പ​നി, കു​ഷ്ഠം, മ​ന്ത്, രോ​ഗ​പ​രി​ശോ​ധ​ന​യും ജീ​വി​ത ശൈ​ലി​രോ​ഗ നി​ർ​ണ​യ​വും കു​ടും​ബ മാ​തൃ​ശി​ശു ആ​രോ​ഗ്യ നി​ർ​ണ​യ​വും ന​ട​ന്നു.

നാ​ൽ​പ​തോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ മെ​ഡി​ക്ക​ൻ ക്യാ​ന്പും ന​ട​ത്തു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഹെ​ൽ​ത്ത് കാ​ർ​ഡ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ഹെ​ൽ​ത്ത് കാ​ർ​ഡ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജ​യ​ശ്രീ വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ശ​ങ്ക​ർ മു​ന്നോ​ർ​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് അം​ഗം മോ​നി​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ശോ​ക​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ യു.​ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.