ഓ​ണ്‍​ലൈ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം
Tuesday, July 5, 2022 12:44 AM IST
ആ​ല​ത്തൂ​ർ : തൃ​പ്പാ​ളൂ​രി​ലെ ര​ണ്ട് ഓ​ണ്‍​ലൈ​ൻ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം.
ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ആ​മ​സോ​ണ്‍, ഫ്ലി​പ് കാ​ർ​ട്ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​രേ കെ​ട്ടി​ട​ത്തി​​ലാ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത്. ഫ്ലി​പ്കാ​ർ​ട്ടി​ൽ നി​ന്ന് 1,89,000 രൂ​പ​യും ആ​മ​സോ​ണി​ൽ നി​ന്ന് 80,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 2,69,000 മാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച രാ​ത്രി ഏഴിന് ​സ്ഥാ​പ​നം അ​ട​ച്ച് പോ​യ​താ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.
പു​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നി​ട്ടു​ള്ള​ത്.
സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ആ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പാലക്കാട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ദേ​ശീ​യ വി​ക​സ​ന ഏ​ജ​ൻ​സി​യാ​യ ബിഎ​സ്എ​സ് പാ​ല​ക്കാ​ട് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന പ്രൈ​മ​റി മോ​ണ്ടി​സ്‌​സോ​റി ആ​ൻ​ഡ് പ്രീ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിംഗ് ഡി​പ്ലോ​മ ആ​ൻ​ഡ് പോ​സ്റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
എ​സ്എ​സ്​എ​ൽസി, ​പ്ല​സ് ടു ​പാ​സാ​യ വി​ദ്യാ​ർ​ഥിനി​ക​ൾ​ക്കാ​ണ് അ​വ​സ​രം. ഫോ​ണ്‍ 9387288321