പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ ക​ന​ത്ത മ​ഴ
Tuesday, August 9, 2022 12:14 AM IST
അ​ഗ​ളി: പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ ശ​മ​ന​മി​ല്ലാ​തെ മ​ഴ തു​ട​രു​ന്ന​തി​ൽ പ​രി​ഭ്രാ​ന്ത​രാ​യി ജ​ന​ങ്ങ​ൾ.
നാ​ല് ദി​വ​സ​മാ​യി മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ലും ക​ന​ത്ത നാ​ശ ന​ഷ്ട​ങ്ങ​ൾ ഇ​തു​വ​രെ സം​ഭ​വി​ച്ചി​ട്ടി​ല്ല. കോ​ഴി​കൂ​ട​ത്ത് വീ​ട് ത​ക​ർ​ന്ന് ആ​ദി​വാ​സി വൃ​ദ്ധ​ൻ മ​രി​ച്ച സം​ഭ​വം നാ​ട്ടു​കാ​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി.
മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ആ​ന​ക്ക​ല്ലി​ലും വെ​ങ്ക​ക്ക​ട​വി​ലും ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പാ​രി​ഷ്ഹാ​ളി​ലും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്.
ആ​ന​ക്ക​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ 19 പേ​രും വെ​ങ്ക​ക്ക​ട​വ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ 22 പേ​രും ചി​റ്റൂ​ർ പാ​രി​ഷ് ഹാ​ളി​ൽ 42 പേ​രു​മാ​ണു​ള്ള​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പേ​രെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്ന് എം​എ​ൽ​എ എ​ൻ. ഷം​സു​ദീ​ൻ അ​റി​യി​ച്ചു.
അ​ട്ട​പ്പാ​ടിയി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും റ​വ​ന്യു, ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും അ​തീ​വ​ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്.​
ഇ​ന്ന​ലെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മു​ക്കാ​ലി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാം​ബു ഹോ​ട്ട​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന് വീ​ണെ​ങ്കി​ലും ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.​ ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ലാ​യി. മ​ഴ​യെ തു​ട​ർ​ന്ന് മ​ല​മേ​ഖ​ല​ക​ളി​ലെ തോ​ടും ഇ​ട​വ​ഴി​ക​ളും ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.
ഗ​ല​സി, തു​ടു​ക്കി, കി​ണ​റ്റു​ക​ര, മു​രു​ഗ​ള തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉൗ​രു​നി​വാ​സി​ക​ൾ​ക്കു ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നാ​കാതെ​യാ​യി.
ജെ​ല്ലി​പ്പാ​റ​യി​ൽ നെ​ല്ലി​ക്ക​ൽ രാ​ജ​ന്‍റെ വീ​ടും മേ​ട്ടു​വ​ഴി​യി​ൽ വേ​ണു​വി​ന്‍റെ വീ​ടും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു. മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ ഉ​രു​ൾ പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് പി​ന്നി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണു അ​പ​ക​ട​സ്ഥി​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ഇ​ന്ന​ലെ രാ​ത്രി ശി​രു​വാ​ണി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പു​ഴ​യോ​ര നി​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി.
പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള നി​ര​വ​ധി പാ​ല​ങ്ങ​ൾ ക​വി​ഞ്ഞൊ​ഴു​കി. ചെ​മ്മ​ണ്ണൂ​രി​ലും ശീ​ങ്ക​ര​യി​ലും താ​വ​ള​ത്തും പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ ഭ​വാ​നി​പു​ഴ ക​വി​ഞ്ഞൊ​ഴു​കി. മൂ​ച്ചി​ക്ക​ട​വി​ൽ ശി​ർ​വാ​ണി​പ്പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പാ​ല​വും ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. കാ​ട്ടാ​ന ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.