പാ​ല​ത്തി​ന്‍റെ കൈ​വരി ത​ക​ർ​ന്ന​ത് പു​ന​സ്ഥാ​പി​ക്ക​ണം
Tuesday, August 9, 2022 12:16 AM IST
ചി​റ്റൂ​ർ: ക​ര​യ്ക്ക​ല കു​ള​ന്പ് റോ​ഡി​ൽ ക​നാ​ൽ​പ്പാ​ല​ത്തി​ന്‍റെ കൈ​വരി ത​ക​ർ​ന്ന​ത് വാ​ഹ​ന കാ​ൽ​ന​ട സ​ഞ്ചാ​രം ഏ​റെ ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ കൈ​വരി ത​ക​ർ​ന്ന പാ​ല​ത്തി​ൽ ചേ​ർ​ന്നുപോ​കു​ന്ന​ത് അ​പ​ക​ട മു​ന​ന്പി​ലാ​ണ്. ച​ര​ക്കു വാ​ഹ​ന​മി​ടി​ച്ചാ​ണ് പാ​ല​ത്തി​ന്‍റെ കൈ​വരി ന​ശി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ, പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രേ​യും സ​മീ​പ​ത്തു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ക​ട​ന്നുപോ​വു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ക​നാ​ലി​ൽ കു​ത്തി​യൊ​ഴു​കി​യെ​ത്തു​ന്ന ജ​ലം പാ​ലം മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. വി​ള​യോ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​തു​വ​ഴി ഓ​ടി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് പാ​ല​ത്തി​ന്‍റെ വീ​തി കു​റ​വും റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യും കാ​ര​ണ​മാ​ണ് സ​ർ​വീ​സ് നി​ർ​ത്തിവ​ച്ച​ത്.
ക​ഴി​ഞ്ഞ ആ​റു​മാ​സം മു​ൻ​പ് റോ​ഡ് ന​വീ​ക​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ കൈ​വ​രി ഇ​പ്പോ​ഴും പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തി​നുവ​ഴി മാ​റി കൊ​ടു​ക്കാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൈ​വി​രി ന​ശി​ച്ച ഭാ​ഗ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് അ​പ​ക​ട മു​ന​ന്പി​ലാ​ണ്.
സ്ഥ​ലപ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ൽ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് പാ​ല​ത്തി​ന്‍റെ വീ​തി കൂ​ട്ടി കൈ​വി​രി നി​ർ​മി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.