ഹ​രി​ത​ക​ർ​മസേ​ന സം​ഗ​മ​ത്തി​നു തു​ട​ക്ക​ം
Thursday, August 11, 2022 12:13 AM IST
പാ​ല​ക്കാ​ട് : മാ​ലി​ന്യ​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ളം, ശു​ചി​ത്വ​മി​ഷ​ൻ, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​ത​ക​ർ​മ​സേ​ന ജി​ല്ലാ​ത​ല സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യി.
കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന പ​രി​പാ​ടി​ക​ളു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു.
പ്ര​ദ​ർ​ശ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ബി​ജോ​യ് നി​ർ​വ​ഹി​ച്ചു.
കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ, വാ​ർ​ഡ് അം​ഗം സി.​ച​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ന​വ​കേ​ര​ളം ക​ർ​മ്മ​പ​ദ്ധ​തി പാ​ല​ക്കാ​ട് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വൈ.​ക​ല്ല്യാ​ണ​കൃ​ഷ്ണ​ൻ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജി. അ​ഭി​ജി​ത്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി.​എ​സ്. മ​നോ​ജ്, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ദീ​പ, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എം.​വി ബി​ജു പ്ര​സം​ഗി​ച്ചു.
ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് സി​സ്റ്റം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ നി​ർ​വ​ഹി​ക്കും.