ജി​ല്ല​യി​ൽ 11 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളി​ലും സി​സ്റ്റം ന​ട​പ്പാ​ക്കും
Friday, August 12, 2022 12:42 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 11 ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ് ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

അ​ക​ത്തേ​ത്ത​റ, ന​ല്ലേ​പി​ള്ളി, പെ​രു​വെ​ന്പ്, പെ​രു​മാ​ട്ടി, പ​ല്ല​ശ​ന, പു​തു​പ​രി​യാ​രം, കൊ​ടു​ന്പ്, മു​ണ്ടൂ​ർ, മു​തു​ത​ല, കാ​രാ​കു​റി​ശ്ശി, ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ണ്ണാ​ർ​ക്കാ​ട്, ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട്, പ​ട്ടാ​ന്പി, ചെ​ർ​പ്പു​ള​ശ്ശേ​രി ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ബ​ഹു​ജ​ന വി​ദ്യാ​ഭ്യാ​സ ക്യാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വ​ര ശേ​ഖ​ര​ണ​വും ന​ട​പ്പി​ലാ​ക്കും. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​വും ക്യാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ർ​ഡ് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ക.