ഭാ​ര​ത​പ്പു​ഴ​ക്ക് സു​ര​ക്ഷാ ക​വ​ച​മൊ​രുങ്ങുന്നു
Friday, August 12, 2022 12:42 AM IST
ഷൊർണൂർ : ജൈ​വ​വേ​ലി ഭാ​ര​ത​പ്പു​ഴ​ക്ക് സു​ര​ക്ഷാ ക​വ​ച​മൊ​രു​ക്കം. ഭാ​ര​ത​പു​ഴ സം​ര​ക്ഷ​ണ​ത്തി​ന് നൂ​ത​ന പ​ദ്ധ​തി​ക​ളൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ദി​നം​പ്ര​തി ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന നി​ള ന​ദി​ക്ക് ജൈ​വ​വേ​ലി ആ​ശ്വാ​സം പ​ക​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. പു​ഴ​യു​ടെ തീ​ര​ത്ത് ഇ​രു​വ​ശ​ത്തും ജൈ​വ​വേ​ലി സ്ഥാ​പി​ച്ചാ​ണ് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ല​ത്ത് ല​ക്കി​ടി മു​ത​ൽ തൃ​ത്താ​ല ആ​ന​ക്ക​ര​വ​രെ​യു​ള്ള പു​ഴ​യു​ടെ വ​ശ​ങ്ങ​ളി​ലാ​വും ജൈ​വ​വേ​ലി സ്ഥാ​പി​ക്കു​ക,

ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​പ്പാ​ക്കു​ന്ന ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ൾ. പു​ഴ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജൈ​വ​വേ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ല​വി​ൽ 40 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്ത് ജൈ​വ​വേ​ലി വേ​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് സ​സ്യ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക. ഇ​തി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ വി​നി​യോ​ഗി​ക്കാ​നും അ​നു​മ​തി​യു​ണ്ട്. ആ​വ​ശ്യ​മാ​യ സ്ഥ​ല​ത്ത് ക​യ​ർ​ഭൂ​വ​സ്ത്രം വി​രി​ക്കാ​നാ​കു​മോ​യെ​ന്നും അ​തി​ന് പ്ര​ത്യേ​ക​പ​ദ്ധ​തി വേ​ണോ​യെ​ന്നും പ​രി​ശോ​ധി​ക്ക​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ തീ​ര​ങ്ങ​ൾ തീ​യി​ട്ടും​മ​റ്റും ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ബോ​ധ​വ​ത്ക​ര​ണ​വും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ലും നേ​ര​ത്തേ ന​ട​പ്പാ​ക്കി​യി​രു​ന്നു. തീ​യി​ടു​ന്പോ​ൾ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ​ക്ക് നാ​ശം​സം​ഭ​വി​ക്കു​ന്ന​ത് ത​ട​യാ​നാ​യാ​ണി​ത്.

പു​ഴ​യോ​ര​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗും ഇ​തി​നാ​യി വി​നി​യോ​ഗി​ച്ചി​രു​ന്നു. അ​തേ സ​മ​യം പു​ഴ​ക്കി​രു​വ​ശ​ത്തു​മു​ള്ളത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​യോ​ട് പൂ​ർ​ണ്ണ​മാ​യി സ​ഹ​ക​രി​ച്ചാ​ൽ മാ​ത്ര​മേ മേ​ൽ​പ്പ​റ​ഞ്ഞ ന​ട​പ​ടി​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യു​ള്ളു.