തി​രു​വി​ഴാം​കു​ന്ന് മേ​ഖ​ല​യി​ൽ നി​ന്നും കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മം വ​നം​വ​കു​പ്പ് തു​ട​ങ്ങി
Friday, August 12, 2022 12:44 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന്, ക​ച്ചേ​രി​പ്പ​റ​ന്പ്, ക​ര​ടി​യോ​ട്, ഇ​ര​ട്ട​വാ​രി, അ​ന്പ​ല​പ്പാ​റ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക്ക് ഇ​ന്ന​ലെ രാ​വി​ലെ തു​ട​ക്ക​മാ​യി. മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​റെ വൈ​കി​യും സം​ഘം കാ​ട്ടാ​ന​ക​ളെ തു​ര​ത്ത​ൽ തു​ട​ർ​ന്നു.

കാ​ട്ടാ​ന​ക​ൾ കാ​ട്ക​യ​റു​ന്ന​തു​വ​രെ ശ്ര​മം തു​ട​രു​മെ​ന്ന് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​സു​ബൈ​ർ അ​റി​യി​ച്ചു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ്, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന നൂ​റോ​ളം വ​രു​ന്ന സം​ഘ​മാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​ത്. ക​ര​ടി​യോ​ട് ചെ​ന്നീ​രി ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​ക​ളെ ക​ണ്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​യെ കാ​ടു​ക​യ​റ്റാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു സം​ഘം. എ​ന്നാ​ൽ ര​ണ്ടു​ത​വ​ണ മ​ണ്ണാ​ത്തി​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ വീ​ണ്ടും തി​രി​ഞ്ഞ് ചെ​ന്നീ​രി​യി​ലേ​ക്ക് ത​ന്നെ തി​രി​ഞ്ഞു. ഇ​താ​ണ് സം​ഘ​ത്തെ കു​ഴ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് ത​ന്നെ കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്നു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു. തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വെ​ള്ളാ​രം​കു​ന്ന്, മു​ള​കു​വെ​ള്ളം, കാ​ളം​പു​ള്ളി, പു​ളി​ക്ക​ല​ടി, ചെ​ന്നീ​രി, മ​ണ്ണാ​ത്തി, മേ​ലേ​ക്ക​ളം, നെ​ല്ലി​ക്കു​ന്ന്, കു​ന്ന​ശേ​രി, തോ​ട്ട​പ്പാ​യി, ക​ര​ടി​യോ​ട് മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ് ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​ത്. ഈ ​വ​ഴി​യു​ള്ള യാ​ത്ര താ​ല്കാ​ലി​ക​മാ​യി നി​ർ​ത്തി വെ​ച്ചി​ട്ടു​ണ്ടെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടും വ​നം വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ക​ഞ്ഞി വെ​ച്ച് സ​മ​രം ഉ​ൾ​പ്പെ​ടെ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ.