കോട്ടമൈതാനത്തെ ആഘോഷത്തിൽ മ​ന്ത്രി കെ. കൃ​ഷ്ണ​ൻ​കു​ട്ടി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും
Saturday, August 13, 2022 12:55 AM IST
പാ​ല​ക്കാ​ട്: എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 ന് ​കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രേ​ഡി​ൽ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ചേ​ർ​ന്നാ​ണ് സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍ മ​യി ജോ​ഷി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഡി​സ്ട്രി​ക്റ്റ് ആം​മ്ഡ് റി​സ​ർ​വ്ഡ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് മ​ധു ആ​ണ് പ​രേ​ഡി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ആ​ർ​എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, മ​ജീ​ദ്, മു​രു​ക​ൻ കു​ട്ടി എ​ന്നി​വ​രും പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.
കോ​ട്ടാ​യി സി​ഐ അ​രു​ണ്‍ പ്ര​സാ​ദ്, ഡി​സ്ട്രി​ക്റ്റ് ആം​മ്ഡ് റി​സ​ർ​വ് ക്യാ​ന്പ് ആ​ർ.​എ​സ്.​ഐ. സാ​റ്റി​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രേ​ഡ് ന​യി​ക്കു​ന്ന​ത്.
എ​ആ​ർ പൊ​ലി​സ്, കെ​എ​പി- ര​ണ്ട് ലോ​ക്ക​ൽ പോ​ലി​സ്, എ​ക്സൈ​സ്, വ​നം വ​കു​പ്പ്, ഹോം ​ഗാ​ർ​ഡ്സ്, അ​ഗ്നി​ശ​മ​ന​സേ​ന, എ​ൻ​സി​സി, സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രേ​ഡ് ന​ട​ക്കു​ക. കാ​ണി​ക്ക​മാ​താ സ്കൂ​ൾ, കെ​എ​പി എ​ന്നി​വ​യു​ടെ ബാ​ൻ​ഡും ഉ​ണ്ടാ​യി​രി​ക്കും.
പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക്ക് ഒ​ഴി​വാ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 600 പേ​ർ​ക്കി​രി​ക്കാ​വു​ന്ന പ​ന്ത​ലാ​ണ് കോ​ട്ട​മൈ​താ​ന​ത്ത് ക്ര​മീ​ക​രി​ക്കു​ന്ന​ത്.
പ​രേ​ഡും ന​ട​ക്കു​ന്പോ​ൾ കോ​ട്ട​മൈ​താ​ന​ത്ത് മെ​ഡി​ക്ക​ൽ ടീ​മും ആം​ബു​ല​ൻ​സും, ഫ​യ​ർ​ഫോ​ഴ്സ് ടീ​മും സ​ജ്ജ​മാ​യി​രി​ക്കും.