വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ പ​ന്നി​ക​ൾ ച​ത്തനി​ല​യി​ൽ
Sunday, August 14, 2022 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ന​ടു​ത്ത് കാ​ര​യ​ങ്കാ​ട് പാ​റ​ക്കു​ണ്ടി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ഒ​ന്പ​ത് പ​ന്നി​ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തം​ഗം കെ.​ അ​ബ്ദു​ൾ ഷു​ക്കൂ​റി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ച​ലി​ലാ​ണ് പ​ന്നി​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. വ​നം വ​കു​പ്പ് ആ​ല​ത്തൂ​ർ റേ​ഞ്ച് ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കി​ണ​ർ മൂ​ടി.