ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, August 15, 2022 12:49 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
2022-23 സീ​സ​ണി​ലെ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മ​ണ്ണാ​ർ​ക്കാ​ട്ട് ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ ആ​രം​ഭി​ക്കാ​ൻ എം​എ​ഫ്എ യോ​ഗം തീ​രു​മാ​നി​ച്ചു.
സെ​പ്തം​ബ​ർ നാ​ലാം തി​യ​തി മ​ണ്ണാ​ർ​ക്കാ​ട് വെ​ച്ച് ന​ട​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി പ്ര​സി​ഡ​ന്‍റ്, ഫി​റോ​സ് ബാ​ബു ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സ​ലിം മ​റ്റ​ത്തൂ​ർ ട്ര​ഷ​റ​ർ, ഇ​ബ്രാ​ഹിം ഡി​ലൈ​റ്റ്, യൂ​സു​ഫ്, റ​സാ​ക്ക്, അ​ക്ബ​ർ ഫെ​യ്മ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ഹ​മ്മ​ദാ​ലി ഫി​ഫ, കെ.​പി. സ​ലീം, എം.​പി. അ​ഫ്സ​ൽ, സ​ഫീ​ർ ത​ച്ച​ന്പാ​റ സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.