ന​ക്ഷ​ത്ര​വ​ന​ം പദ്ധതിക്കു തു​ട​ക്ക​മി​ട്ട് മ​ന്ത്രി
Thursday, August 18, 2022 12:18 AM IST
പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി അ​ത്താ​ച്ചി ബ​യോ ഡൈ​വേ​ഴ്സി​റ്റി ഫാ​മി​ൽ ന​ക്ഷ​ത്ര​വ​നം പ​ദ്ധ​തി​ക്കു സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ തു​ട​ക്ക​മി​ട്ടു മ​ന്ത്രി.
ത​ന്‍റേ​യും സി.​ രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടേ​യും ജ​ന്മ​ന​ക്ഷ​ത്ര​മാ​യ രോ​ഹി​ണി​യു​ടെ മ​ര​മാ​യ ഞാ​വ​ൽ ന​ട്ടാ​ണ് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി ന​ക്ഷ​ത്ര​വ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ച​ട​ങ്ങി​ൽ വി.​കെ.​ ശ്രീ​ക​ണ്ഠ​ൻ എം​പി ത​ന്‍റെ​യും സ​രോ​ജി​നി നാ​യി​ഡു​വി​ന്‍റെ​യും ജ​ന്മ​ന​ക്ഷ​ത്ര​മാ​യ വി​ശാ​ഖ​ത്തി​ന്‍റെ മ​ര​മാ​യ വ​യ്യ​ങ്ക​ത, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ ത​ന്‍റെ​യും അ​ബു​ൽ ക​ലാം ആ​സാ​ദി​ന്‍റെ​യും ജ​ന്മ​ന​ക്ഷ​ത്ര​മാ​യ തി​രു​വോ​ണം ന​ക്ഷ​ത്ര​ത്തി​ന്‍റെ മ​ര​മാ​യ എ​രു​ക്ക് എ​ന്നി​വ​യും ന​ട്ടു.
പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​ങ്ങ​ളു​ടേ​യും നേ​താ​ക്ക​ളു​ടേ​യും ന​ക്ഷ​ത്ര​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​ര​ങ്ങ​ൾ ന​ട്ടു.
ച​ട​ങ്ങി​ൽ ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മു​രു​ക​ദാ​സ്, എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​വ​തി ബാ​ബു, വൈ​സ് പ്ര​സി​സ​ന്‍റ് എ​സ്. സു​നി​ൽ, വാ​ർ​ഡ് മെം​ബ​ർ കെ.​വി.​ പു​ണ്യ​കു​മാ​രി, അ​ത്താ​ച്ചി ഗ്രൂ​പ്പ് എം​ഡി എ​ൻ.​എ​സ്. വി​ശ്വ​നാ​ഥ്, സി​ഇ​ഒ എ​ൻ.​എ​ച്ച്. ക​ല്യാ​ണ കൃ​ഷ്ണ​ൻ, ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഇ.​എം. ബാ​ബു പ്ര​സം​ഗി​ച്ചു.