പ​ട്ടാ​ന്പി ഫ​യ​ർ​ഫോ​ഴ്സി​ന് സ്വ​ന്തം കെ​ട്ടി​ട​ത്തി​ന ു പ​ദ്ധ​തി
Thursday, August 18, 2022 12:20 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി ഫ​യ​ർ​ഫോ​ഴ്സി​ന് സ്വ​ന്തം കെ​ട്ടി​ട​ത്തി​നു പ​ദ്ധ​തി. ഒ​ന്ന​ര​വ​ർ​ഷ​മാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഫ​യ​ർ​ഫോ​ഴ്സ് നി​ല​യ​ത്തി​ന് സ്വ​ന്ത​മാ​യ സ്ഥ​ല​ത്ത് കെ​ട്ടി​ടം​പ​ണി​യാ​നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ മൂ​ന്നു​കോ​ടി​രൂ​പ ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് യോ​ജി​ച്ച​ സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എംഎ​ൽഎ​യും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
പ​ട്ടാ​ന്പി പ​ഴ​യ​ച​ന്ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​ത്തെ 20 സെ​ന്‍റ് സ്ഥ​ലം പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ ഇ​തി​നാ​യി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്ക​യാ​യി​രു​ന്നു. ഇ​ത് ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​തു​മു​ത​ൽ പ​ട്ടാ​ന്പി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ​ത്ത​ന്നെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നും കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്തി​ത്ത​രാ​നും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​നും ജി​ല്ലാ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​പ്പോ​ൾ പ​ട്ടാ​ന്പി​ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട് ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള 20 സെ​ന്‍റ് ഭൂ​മി​യു​ടെ വി​ട്ടൊ​ഴി​യു​ന്ന​തി​നു​ള്ള അ​സ്‌​സ​ൽ അ​പേ​ക്ഷ​യും നി​കു​തി​ റ​സീ​റ്റി​ന്‍റെ പ​ക​ർ​പ്പും കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കാ​ൻ വി​ല്ലേ​ജോ​ഫീ​സി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​രും ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റു​മാ​ണ് വി​ല്ലേ​ജോ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റ​ട​ക്കം 13 പേ​രു​ണ്ട്.
സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ ര​ണ്ട് മൊ​ബൈ​ൽ ടാ​ങ്ക് യൂ​ണി​റ്റും ഒ​രു ഫ​സ്റ്റ് റ​സ്പോ​ണ്‍​സ്ഡ് വാ​ഹ​ന​വും ജീ​പ്പും ഓ​ഫീ​സി​നു മു​ന്നി​ൽ പാ​ത​യോ​ര​ത്ത് ഭാ​ഗി​ക​മാ​യി വെ​യി​ലും​ മ​ഴ​യു​മേ​റ്റാ​ണ് നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യ ഉ​ട​നെ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യും സാ​ങ്ക​തി​കാ​നു​മ​തി​യും നേ​ടി അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ന്‍റെ കെ​ട്ടി​ടം വേ​ഗം പ​ണി​യാ​നാ​വു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.