ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് തി​രു​വി​ഴാം​കു​ന്നി​ൽ ന​ട​പ്പാ​ക്കും: വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Friday, August 19, 2022 12:32 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ തി​രു​വി​ഴാം​കു​ന്ന് മേ​ഖ​ല​യി​ൽ നി​ല​ന്പൂ​രി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.
ആ​ര്യ​ന്പാ​വ് കെ​ടി​ഡി​സി​യി​ൽ ക​ർ​ഷ​ക​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.
ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​രതു​ക ന​ല്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കും. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കൂ​ട്ട​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​തി​നു കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ കൂ​ടി അ​നു​മ​തി വേ​ണം. അ​തി​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്നു മ​ന്ത്രി ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പു​ന​ല്കി.
മ​ണ്ണാ​ർ​ക്കാ​ട് മാ​ത്ര​മാ​യി ആ​ർ​ആ​ർ​ടി ടീം ​വേ​ണ​മെ​ന്നു ക​ർ​ഷ​ക​ർ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ പ​രി​മി​തി കാ​ര​ണം പു​തി​യ ആ​ർ​ആ​ർ​ടി ടീം ​അ​നു​വ​ദി​ക്കു​ക പ്ര​യാ​സ​മാ​ണ്.
അ​തി​നാ​ൽ നി​ല​വി​ലു​ള്ള ആ​ർ​ആ​ർ​ടി ടീ​മി​ന്‍റെ അം​ഗ​സം​ഖ്യ ഉ​യ​ർ​ത്തു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ​ക്കു പു​റ​മേ എ​ൻ.​ ഷം​സു​ദീ​ൻ എം​എ​ൽ​എ, കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ പി.​കെ. ശ​ശി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.