രാ​ജ്യാ​ന്ത​ര റോ​ള​ർ സ്കേ​റ്റിം​ഗി​ൽ പാ​റ​ക്ക​ളം അ​ശ്വി​നു പൊ​ൻ​കി​രീ​ടം
Friday, August 19, 2022 12:32 AM IST
ചി​റ്റൂ​ർ: മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ത്തി​ൽ പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക്കു സ്വ​ർ​ണം.
പാ​റ​ക്ക​ളം അ​ന​ന്ത​ൻ- ശോ​ഭ​ന ദ​ന്പ​തി​മാ​രു​ടെ മ​ക​ൻ അ​ശ്വി​ൻ (10) ആ​ണ് സു​വ​ർ​ണ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.
മ​ലേ​ഷ്യ​ക്കെ​തി​രേ സെ​മി​യി​ൽ എ​ട്ടു​ഗോ​ൾ നേ​ടി​യും ഫൈ​ന​ലി​ൽ സിം​ഗ​പ്പൂ​രി​നെ​തി​രേ അ​ഞ്ചു​ഗോ​ൾ നേ​ടി​യു​മാ​ണ് അ​ശ്വി​ൻ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി സ്വ​ർ​ണം നേ​ടി​യ​ത്.
മു​ന്നാം വ​യ​സു മു​ത​ൽ അ​ശ്വി​ൻ സ്കേ​റ്റിം​ഗ് പ​രി​ശീ​ലി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ സ്വ​ർ​ണ മെ​ഡ​ൽ വേ​ട്ട​യ്ക്കു ക​രു​ത്തേ​കി.
ചി​റ്റൂ​രി​ൽ പ​ഠി​ക്കു​ന്ന സ്വ​കാ​ര്യ വി​ദ്യാ​ല​യ​ത്തി​ൽ സ്കേ​റ്റിം​ഗ് പ​രി​ശീ​ല​ക​ൻ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പു​റ​ത്തു നി​ന്നു​കൊ​ണ്ടു​വ​ന്നാ​ണ് പ​രി​ശീ​ല​നം ഒ​രു​ക്കി​യ​ത്.
മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ​യാ​ണ് പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന​ത്. ക​ളി​സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ പൊ​തു​നി​ര​ത്തു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. പ്ര​ദേ​ശ​ത്തു തെ​രു​വു​നാ​യ ശ​ല്യം കൂ​ടു​ത​ലാ​യ​തോ​ടെ സ്കേ​റ്റിം​ഗ് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
അ​ടു​ത്ത് അ​ശ്വി​ൻ മ​ത്സ​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ്. ഡ​ൽ​ഹി അ​ക്കാ​ദ​മി​യി​ൽ മി​ക​ച്ച പ​രി​ശീ​ല​ന​വും കോ​ച്ചു​ക​ളു​മാ​ണ് അ​ശ്വി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്.