ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്വി​ച്ച് ഓ​ണ്‍ ക​ർ​മം
Friday, August 19, 2022 12:32 AM IST
അ​ഗ​ളി:​ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്ഥാ​പി​ച്ച ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം എ​ൻ.​ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​ട്ട​പ്പാ​ടി അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​പ്പ​തി ഉൗ​ര്, കു​റ​വ​ൻ​ക​ണ്ടി, സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ​മാ​രാ​യ ഷാ​ജു പെ​ട്ടി​ക്ക​ൽ, ഈ​ശ്വ​രി രേ​ശ​ൻ, മ​രു​ത​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബെ​ന്നി, അ​ല്ല​ൻ, താ​വ​ളം ഫെ​റോ​നാ വി​കാ​രി ഫാ.​ ജോ​മി​സ് കൊ​ട​ക​ശേ​രി, നേ​താ​ക്ക​ളാ​യ പി.​സി. ബേ​ബി, ഷി​ബു സി​റി​യ​ക്, കെ.​ജെ. മാ​ത്യു, ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, സ​ണ്ണി, ജോ​സ​ഫ്, ഷൈ​ൻ ഫൈ​സ​ൽ ആ​ന​മൂ​ളി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.