നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നു സ്മാ​ർ​ട്ട് പാ​ല​ക്കാ​ടി​ന്‍റെ പു​ര​സ്കാ​രം
Friday, August 19, 2022 12:34 AM IST
പാ​ല​ക്കാ​ട്: പ്ര​മു​ഖ പ്ലൈ​വു​ഡ് വ്യാ​പാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്തക​നു​മാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നു ഷാഫി പറന്പിൽ എം​എ​ൽ​എ രൂ​പം കൊ​ടു​ത്ത സ്മാ​ർ​ട്ട് പാ​ല​ക്കാ​ടി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച സ​ന്ന​ദ്ധ സേ​വാ പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു. ക്ല​ബ് 6 ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഷാഫി പറന്പിൽ എംഎൽഎ പങ്കെടുത്തു.
മൂ​ന്ന് ദ​ശാ​ബ്ദ​ത്തി​ലേറെ​യാ​യി പൊ​തു​ജ​ന നന്മക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ഖി​ൽ കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ൻ​പ് വാ​ണി​ജ്യാ​വ​ശ്യാ​ർ​ഥം പാ​ല​ക്കാ​ട് എ​ത്തി​യതാണ് ഇ​ദ്ദേ​ഹം. ദീ​ന​രെ​യും അ​ഗ​തി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ൻ എം.​എ. പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ച്ച് ചെ​യ്തു​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട്. നി​ഖി​ൽ പാ​ല​ക്കാ​ട്ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​വും ജ​ന​സ​മ്മ​തി നേ​ടി​യ പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. മി​ക​ച്ച സം​ഘാ​ട​ക​നും നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ സി​നി​മാ വ്യ​വ​സാ​യ​ത്തി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.