അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ ടൂ​റി​സം പ്ര​വേ​ശ​ന ഫീ​സ് വ​ർ​ധിപ്പി​ച്ച​തി​ൽ പ്രതിഷേധം
Friday, August 19, 2022 12:34 AM IST
ഷൊ​ർ​ണൂ​ർ: അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ ടൂ​റി​സം പ്ര​വേ​ശ​ന ഫീ​സ് ഇ​ര​ട്ടി​യോളം വ​ർ​ദ്ധി​പ്പി​ച്ചു. 25 രൂ​പ​യാ​യി​രു​ന്ന​ത് 40 രൂ​പ​യാ​യാ​ണ് വ​ർ​ദ്ധി​പ്പി​ച്ച​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ഇ​രി​പ്പി​ട​ങ്ങ​ള​ട​ക്കം ത​ക​ർ​ന്നുകി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ർ​ജ് വ​ർ​ദ്ധ​ന​വ് ന​ട​ത്തി​യ​ത് ഇ​വി​ടെ എ​ത്തു​ന്ന​വ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നു.
ചാ​ർ​ജ് വ​ർ​ധന​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മു​യ​ർ​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​ണ് ചാ​ർ​ജ് വ​ർ​ദ്ധ​ന​വി​നെ​തി​രെ ശ​ക്ത​മാ​യി മു​ന്നോ​ട്ട് വ​ന്ന​ത്.
പേ​രി​ൽ മാ​ത്ര​മാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ടൂ​റി​സം ഉ​ള്ള​തെ​ന്നും ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​രു​ടേ​തെ​ന്നു​മാ​ണ് വി​മ​ർ​ശ​നം. വാ​ങ്ങി​ക്കു​ന്ന പൈ​സ​ക്ക് മു​ത​ൽ മു​ട​ക്കാ​യി കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പ്ര​യാ​സ​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​വി​ടേ​ക്കെ​ത്തു​ന്ന​വ​ർ പ​റ​യു​ന്ന​ത്.
ഇ​വി​ടു​ത്തെ സൗ​ക​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യോ മെ​ച്ച​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​തെ 25 രൂ​പ​യാ​യി​രു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് 40 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം. ഇ​വി​ടേ​ക്ക​ത്തു​ന്ന​വ​രെ വ​ഞ്ചി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​തെ​ന്നും ആ​രോ​ടാ​ണ് പ​രാ​തി പ​റ​യേ​ണ്ട​ത​ന്ന​റി​യു​ന്നി​ല്ല​ന്നും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു.
കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ടം പ​റ്റു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വി​ടു​ത്തെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും വി​നോ​ദ ഉ​പാ​ധി​ക​ളു​മു​ള്ള​ത്. ഇ​വ​യൊ​ന്നും കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​തെ എ​ന്താ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് മാ​ത്രം കൂ​ട്ടു​ന്ന​തെ​ന്നു​മാ​ണ് വി​മ​ർ​ശ​നം.