കൂ​ക്കംപാ​ള​യം സ​ർ​ക്കാ​ർ യു​പി സ്കൂ​ൾ വൃ​ത്തി​യാ​ക്കി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Tuesday, September 27, 2022 12:10 AM IST
അ​ഗ​ളി : കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൂ​ക്കം പാ​ള​യം ഗ​വ യു​പി സ്കൂ​ളി​ലെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്ത് മാ​തൃ​ക​യാ​യി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വാ​ള​ണ്ടി​യ​ർ​മാ​ർ.
കൂ​ക്കം പാ​ള​യം ഗ​വ യു​പി സ്കൂ​ളി​ൽ ര​ണ്ട് ക്ലാ​സ് മു​റി​ക​ൾ​ക്ക് എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും കെ​ട്ടി​ടം പ​ണി​യേ​ണ്ട സ്ഥ​ല​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി നീ​ക്കം ചെ​യ്യാ​നാ​വാ​തെ കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട​ക്കു​ന്നു​ണ്ട്. ആ ​ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ത​ട​സ​മാ​യി നി​ല്ക്കു​ന്ന​ത്.
പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ശ്ര​മ​ദാ​നം ന​ട​ത്തി​യെ​ങ്കി​ലും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. അ​വ​ശി​ഷ്ങ്ങ​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ സ്വ​ത​ന്ത്ര​മാ​യ ച​ല​ന​ത്തി​ന് ത​ട​സ്‌​സ​വും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വാ​സ​ത്തി​നും കാ​ര​ണ​വു​മാ​ണ്. ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി സേ​വ​ന സ​ന്ന​ദ്ധ​രാ​യി എ​ത്തി​ച്ചേ​ർ​ന്ന ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ 30 എ​ൻ​എ​സ്എ​സ് വാ​ള​ണ്ടി​യ​ർ​മാ​ർ പ​കു​തി​യോ​ളം അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തു ക​ഴി​ഞ്ഞു.
ശേ​ഷി​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ഗ​ളി സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റും പി​ടി​എ​യും ചേ​ർ​ന്ന് നീ​ക്കം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. കോ​ളേ​ജ് പ്രി​ൻ​സി​പാ​ൾ സാ​ജ​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​മി​ത, കൂ​ക്കം പാ​ള​യം ഗ​വ യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​റാം പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.