‘അമൃത എക്സ്പ്രസിൽ വനിതാ കന്പാർട്ട്മെന്റ് അനുവദിക്കണം’
1549599
Tuesday, May 13, 2025 6:05 PM IST
ഒറ്റപ്പാലം: വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്കും തിരിച്ചും ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിൻ ആണ് അമൃത എക്സ്പ്രസ്. റിസർവ് ചെയ്ത സീറ്റുകളുടെ അപര്യാപ്തത മൂലം ജനറൽ കന്പാർട്ട്മെന്റിൽ പോലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ജനറൽ കന്പാർട്ട്മെന്റിന്റെ ഒരു വാതിലിൽ പേനകൊണ്ട് ലേഡീസ് എന്ന എഴുതിവെച്ചിരിക്കുകയും മറ്റേ വാതിലിലൂടെ ജനറൽ എന്ന നിലയിലുമാണ് ഒരേ കന്പാർട്ട്മെന്റിലേക്ക് ജനങ്ങൾ കയറുന്നത്. രാത്രികാലങ്ങളിൽ സ്ത്രീകളുടെനേരേ ശല്യവും ഉണ്ടാകാറുണ്ട്. അതിനാൽ അമൃത എക്സ്പ്രസിൽ വനിതാ കന്പാർട്ട്മെന്റ് അനുവദിക്കണമെന്ന് തോട്ടക്കര കൈരളി റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പി. ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. കൃഷ്ണൻകുട്ടി, വിശ്വനാഥൻ നായർ, സുനിൽകുമാർ, ശ്രീകുമാർ, ഹബീബ് റഹ്മാൻ, കെ. അംബിക, റീന, പത്മിനി എന്നിവർ പ്രസംഗിച്ചു.