കരിമ്പ എക്യുമെനിക്കൽ കൂട്ടായ്മ യാത്രയയപ്പുസമ്മേളനം
1549603
Tuesday, May 13, 2025 6:05 PM IST
കല്ലടിക്കോട്: സ്ഥലംമാറിപ്പോകുന്ന എക്യൂമെനിക്കൽ ചെയർമാൻ ഫാ. ഐസക്ക് കോച്ചേരി, ഫാ. ജോവാക്കീം പണ്ടാരം കുടിയിൽ എന്നിവർക്കു കരിമ്പ എക്യൂമെനിക്കൽ ചർച്ചസ് കൂട്ടായ്മ യാത്രയയപ്പുനൽകി.
യാത്രയയപ്പ് സമ്മേളനം ഫാ. തോമസ് ജോൺ തടത്തിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ഫാ. വർഗീസ് ജോൺ, ഫാ. ജേക്കബ് കുരുവിള, റവ. ജോർജ് അബ്രഹാം, ഫാ. ജോജി വടക്കേക്കര, ഫാ. നീലേഷ് തുരുത്തുവേലിൽ, ഫാ. ലാലു ഓലിക്കൽ, തമ്പി തോമസ്, തോമസ് ആന്റണി, ഡോ. മാത്യു കല്ലടിക്കോട് എന്നിവർ പ്രസംഗിച്ചു.
എക്യൂമെനിക്കൽ ചർച്ചസിന്റെ താത്കാലിക ചെയർമാനായി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിനെ തെരഞ്ഞെടുത്തു.