കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ​പ​ദ്ധ​തി കാ​ർ​ഡ് പു​തു​ക്ക​ൽ 24 മു​ത​ൽ
Wednesday, May 22, 2019 10:21 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ​പ​ദ്ധ​തി കാ​ർ​ഡ് പു​തു​ക്ക​ൽ 24 മു​ത​ൽ ജൂ​ണ്‍ 19 വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഹാ​ളി​ൽ ന​ട​ക്കും.
പ​ദ്ധ​തി​പ്ര​കാ​രം ഒ​രു കു​ടും​ബ​ത്തി​ന് പ്ര​തി​വ​ർ​ഷം അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ൾ വ​ഴി ല​ഭ്യ​മാ​കും. മാ​ർ​ച്ച് 31 വ​രെ കാ​ലാ​വ​ധി​യു​ള്ള സ്മാ​ർ​ട്ട് കാ​ർ​ഡ് കൈ​വ​ശ​മു​ള്ള​വ​ർ​ക്കും 2011 ലെ ​സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക ജാ​തി സെ​ൻ​സ​സ് പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്തു​കി​ട്ടി​യ കു​ടും​ബ​ങ്ങ​ളും പ​ദ്ധ​തി​ക്ക് യോ​ഗ്യ​രാ​ണ്.
ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി​പ്ര​കാ​രം അ​ർ​ഹ​ത​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ ഏ​തെ​ങ്കി​ലും ഒ​രം​ഗം റേ​ഷ​ൻ കാ​ർ​ഡ്, (നി​ല​വി​ലു​ള്ള ആ​ർ​എ​സ്.​ബി​വൈ. ചി​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്/ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത്), ആ​ധാ​ർ കാ​ർ​ഡ്, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 50 രൂ​പ എ​ന്നി​വ സ​ഹി​തം ത​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്ക​പ്പെ​ട്ട ദി​വ​സം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി ടോ​ക്ക​ണ്‍ എ​ടു​ത്ത് ക​ഐ​എ​സ്പി പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി ചേ​രേ​ണ്ട​താ​ണ്. ഒ​രു ദി​വ​സം 150 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ടോ​ക്ക​ണ്‍ ന​ല്കു​ക.
മേ​യ് 24, 25, 26 ദി​വ​സ​ങ്ങ​ൾ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ൾ, 27, 28, 29 ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ൾ, 30, 31 ജൂ​ണ്‍ ഒ​ന്ന് തീ​യ​തി​ക​ളി​ൽ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ൾ, ജൂ​ണ്‍ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ൾ, ജൂ​ണ്‍ അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ഒ​ന്പ​ത്, പ​ത്ത് വാ​ർ​ഡു​ക​ൾ, ജൂ​ണ്‍ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ പ​തി​നൊ​ന്ന്, പ​ന്ത്ര​ണ്ട് വാ​ർ​ഡു​ക​ൾ, ജൂ​ണ്‍ 11, 12, 13 തീ​യ​തി​ക​ളി​ൽ പ​തി​മൂ​ന്ന്, പ​തി​നാ​ല് വാ​ർ​ഡു​ക​ൾ ജൂ​ണ്‍ 14, 15, 16 തീ​യ​തി​ക​ളി​ൽ പ​തി​ന​ഞ്ച്, പ​തി​നാ​റ് വാ​ർ​ഡു​ക​ൾ ജൂ​ണ്‍ 17, 18 19 തീ​യ​തി​ക​ളി​ൽ പ​തി​നേ​ഴ്, പ​തി​നെ​ട്ട് വാ​ർ​ഡു​ക​ൾ​ക​ൾ​ക്കാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.