ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 27 മു​ത​ൽ
Friday, May 24, 2019 11:27 PM IST
കോ​യ​ന്പ​ത്തൂ​ർ: നാ​ച്ചി​മു​ത്തു കൗ​ണ്ട​ർ ക​പ്പ് ഫോ​ർ മെ​ൻ, സി​ആ​ർ​ഐ പ​ന്പ് ട്രോ​ഫി ഫോ​ർ വു​മ​ണ്‍ ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 27ന് ​വി​ഒ​സി മൈ​താ​നി​യി​ൽ തു​ട​ങ്ങും.
കോ​യ​ന്പ​ത്തൂ​ർ ബാ​സ്ക്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദേ​ശീ​യ​ത​ല ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.
ഇ​ന്ത്യ​ൻ റെ​യി​ൽ​വേ (ഡ​ൽ​ഹി), ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ (ക​ർ​ണാ​ട​ക), ഇ​ന്ത്യ​ൻ ബാ​ങ്ക്, ഇ​ന്ത്യ​ൻ ആ​ർ​മി (ന്യൂ​ഡ​ൽ​ഹി), ഇ​ൻ​കം​ടാ​ക്സ് (ചെ​ന്നൈ) തു​ട​ങ്ങി പ​തി​നാ​റു ടീ​മു​ക​ൾ പു​രു​ഷ​വി​ഭാ​ഗ​ത്തി​ലും സൗ​ത്ത് വെ​സ്റ്റ് റെ​യി​ൽ​വേ​യ്സ് (ഹു​ബ്ലി), സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​സ് (സെ​ക്ക​ന്ത​രാ​ബാ​ദ്), കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് (തി​രു​വ​ന​ന്ത​പു​രം), സ​തേ​ണ്‍ റെ​യി​ൽ​വേ​യ്സ് (ചെ​ന്നൈ), കോ​യ​ന്പ​ത്തൂ​ർ ഡി​സ്ട്രി​ക്ട്, ബാ​സ്ക്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ളും മ​ത്സ​രി​ക്കും.
വി​ജ​യി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും നാ​ച്ചി​മു​ത്തു കൗ​ണ്ട​ർ ട്രോ​ഫി​യും വ​നി​താ​വി​ഭാ​ഗം സി​ആ​ർ​ഐ പ​ന്പ് ട്രോ​ഫി​യും അ​ന്പ​തി​നാ​യി​രം രൂ​പ​യും സ​മ്മാ​നം ന​ല്കും.