സെ​ക്ര​ട്ട​റി​മാ​ർ വാ​ഴാ​ത്ത ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Saturday, July 13, 2019 10:53 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​മാ​രും മ​റ്റു നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​യ്ക്കി​ടെ മാ​റു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​യി ഭ​ര​ണ​സ​മി​തി പ​രാ​തി​പ്പെ​ട്ടു. 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു.

തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്പോ​ഴാ​ണ് പ്ര​ധാ​ന നി​ർ​വ​ഹ​ണ ഉ​ദ്യാ​ഗ​സ്ഥ​നാ​യ സെ​ക്ര​ട്ട​റി​യെ സ്ഥ​ലം​മാ​റ്റി​യ​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം പ​തി​ന​ഞ്ചി​ല​ധി​കം സെ​ക്ര​ട്ട​റി​മാ​ർ ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ വ​ന്നു​പോ​യി.

ജി​ല്ല​യി​ൽ ത​ന്നെ മൂ​ന്ന​ര​വ​ർ​ഷ​ത്തി​നി​ടെ ഇ​ത്ര​യും സെ​ക്ര​ട്ട​റി​മാ​ർ​ക്ക് സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ച വേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്ല. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, അ​ക്കൗ​ണ്ട​ന്‍റ്, ക്ലാ​ർ​ക്കു​മാ​ർ എ​ന്നി​വ​രും ഇ​ട​യ്ക്കി​ടെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ൽ​എ​സ്ജി​ഡി വി​ഭാ​ഗ​ത്തി​ലെ എ​ൻ​ജി​നി​യ​ർ, ഓ​വ​ർ​സി​യ​ർ എ​ന്നി​വ​രു​ടെ സ്ഥി​തി​യും മ​റി​ച്ച​ല്ല.

ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഏ​ക പ​ഞ്ചാ​യ​ത്താ​ണ് ക​രി​ന്പു​ഴ. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​കി​ടം​മ​റി​ക്കാ​ൻ രാ​ഷ്ട്രീ​യ​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ഭ​ര​ണ​സ​മി​തി​യി​ലെ മു​തി​ർ​ന്ന അം​ഗം പി.​എ.​ത​ങ്ങ​ൾ ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി സെ​ക്ര​ട്ട​റി​യെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.