സേവ് നിർമിച്ച വീടുകളുടെ താ​ക്കോ​ൽ ദാ​നം നി​ർ​വ്വ​ഹി​ച്ചു
Sunday, July 14, 2019 10:16 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സേ​വ് മ​ണ്ണാ​ർ​ക്കാ​ട് നി​ർ​മ്മി​ച്ച് ന​ൽ​കി​യ മൂന്നു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ്വ​ഹി​ച്ചു. സേ​വ് മ​ണ്ണാ​ർ​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ നി​ർ​മ്മി​ച്ച് ന​ൽ​കി​യ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് എം​പി ന​ട​ത്തി യ​ത്.
ചാ​രി​റ്റി ഫ​ണ്ട് സ​മാ​ഹ​ര​ണ സ​മ്മാ​ന​കൂ​പ്പ​ണ്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ യും ​എ​മ​ർ​ജ​ൻ​സി കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി ഷ​രീ​ഫും നി​ർ​വ്വ​ഹി​ച്ചു.
സാ​ഹി​ത്യ​കാ​ര​ൻ കെ.​പി.​എ​സ് പ​യ്യ​നെ​ടം കു​ടും​ബ​ശ്രീ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് യൂ​ണി​റ്റു​ക​ളെ ആ​ദ​രി​ച്ചു. ചെ​യ​ർ​മാ​ൻ ഫി​റോ​സ് ബാ​ബു അ​ദ്ധ്യ​ക്ഷ​നാ​യി. ഡോ. ​കെ.​എ ക​മ്മാ​പ്പ, അ​ബൂ​ബ​ക്ക​ർ ബാ​വി, പ​ഴേ​രി ഷ​രീ​ഫ്, ന​ഷീ​ദ് പി​ലാ​ക്ക​ൽ, അ​ബ്ദു​ൾ ഹാ​ദി, അ​സ്ലം അ​ച്ചു, സ​ലാം ക​രി​ന്പ​ന, ദീ​പി​ക, ജെ​സ്സി തു​ട​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.