മ​രം വീ​ണ് പോ​ത്തു​മ​ല​യി​ലേ​ക്കു​ള​ള ഗ​താ​ഗ​തം ത​ട​സം തു​ട​രു​ന്നു
Sunday, July 14, 2019 10:16 PM IST
നെ​ല്ലി​യാ​ന്പ​തി: മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് മ​രം റോ​ഡി​നു കു​റു​കെ വീ​ണ​തു​കാ​ര​ണം വി​ക്ടോ​റി​യ പോ​ത്തു​മ​ല റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടു​കൂ​ടി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും, മ​ഴ​യും കാ​ര​ണം വി​ക്ടോ​റി​യ​യി​ൽ നി​ന്നും പോ​ത്തു​മ​ല പോ​കു​ന്ന മെ​റ്റ​ൽ റോ​ഡി വി​ക്ടോ​റി​യ അ​ന്പ​ല​ത്തി​ന് സ​മീ​പ​മാ​ണ് വ​ലി​യ തീ​പ്പെ​ട്ടി മ​രം ഒ​ടി​ഞ്ഞ് റോ​ഡി​നു കു​റു​കെ വീ​ണ​ത്.
ഇ​തു​കാ​ര​ണം വി​ക്ടോ​റി​യ വ​ഴി അ​ല​ക്സാ​ണ്ട്രി​യ, ബ്രൂ​ക്ക് ലാ​ൻ​ഡ്, കെ.​എ​ഫ്.​ഡി.​സി പോ​ത്തു​മ​ല, പു​ല്ലാ​ല ബ്രി​യാ​ട്രി​സ്, ബി​യാ​ട്രി​സ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള​ള വാ​ഹ​ന​ഗ​താ​ഗ​ത​മാ​ണ് പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടി​ട്ടു​ള​ള​ത്. റോ​ഡി​നു കു​റു​കെ മ​രം​വീ​ണ് 5 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ​മീ​പ​ത്തു​ള​ള എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്േ‍​റാ, ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ അ​ധി​കൃ​ത​രോ ആ​രും​ത​ന്നെ റോ​ഡി​ൽ കു​റു​കെ കി​ട​ക്കു​ന്ന തീ​പ്പെ​ട്ടി മ​രം വെ​ട്ടി​മാ​റ്റി വാ​ഹ​ന​ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മ​രം രാ​ത്രി​യി​ൽ ഒ​ടി​ഞ്ഞ് വീ​ണ​തു​കാ​ര​ണം ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. മഴക്കാലമായതോടെ റോഡിനു കുറുകെ മരംവീഴൽ പതിവാ യിരിക്കുകയാണ്. പരിഹാര നടപടിവേണമെന്ന ആവശ്യം ശക്തമാണ്.