ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും
Sunday, July 14, 2019 10:19 PM IST
മ​ല​ന്പു​ഴ: കേ​ര​ള പ്രി​ന്േ‍​റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​വും ന​ട​ത്തി. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഇ​ന്ന​ലെ രാ​വി​ലെ ഫാ​ന്‍റ​സി പാ​ർ​ക്കി​ൽ കെ​പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ. അ​ഗ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന പ്ര​സ് ഉ​ട​മ​ക​ളെ ആ​ദ​രി​ച്ചു. സം​ഘ​ട​ന​യി​ലു​ള്ള​വ​രു​ടെ മ​ക്ക​ളി​ൽ എ​സ് എ​സ് എ​ൽ​സി, പ്ല​സ്ടു ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ഗോ​വി​ന്ദ​ൻ​കു​ട്ടി ആ​ദ​രി​ച്ചു. ഗോ​പാ​ല​ൻ​കു​ട്ടി, എം.​പി. രാ​ഘ​വ​ൻ, മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, വി.​എം. മ​ധു, മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ എം.​എ​സ്. സു​രേ​ഷ് 2017-19 വ​ർ​ഷ​ത്തെ വ​ര​വു​ചെ​ല​വു​ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​നാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും 2019-21 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.എം. ​മു​ര​ളീ​ധ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.