നൂ​റു​ദി​വ​സം തൊ​ഴി​ൽ ഉ​റ​പ്പാ​ക്ക​ണം
Thursday, July 18, 2019 11:41 PM IST
അ​യി​ലൂ​ർ: തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ഓ​രോ തൊ​ഴി​ലാ​ളി​ക്കും 100 ദി​വ​സ​ത്തെ തൊ​ഴി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ ന​ട​ന്ന സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. സോ​ഷ്യ​ൽ ഓ​ഡി​റ്റ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെന്മാ​റ ബ്ലോ​ക്കി​ലെ ആ​ദ്യ ഗ്രാ​മ​സ​ഭ​യാ​ണ് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ളി​യ​മം​ഗ​ല​ത്ത് ന​ട​ന്ന​ത്.
പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും നാ​ട്ടു​കാ​രേ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ്രാ​മ​സ​ഭ നി​ർ​ദേ​ശി​ച്ചു. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട വി​ജി​ല​ൻ​സ് ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ഷ്ക്രി​യ​മാ​യ​തി​നാ​ൽ അ​ത് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും ഗ്രാ​മ​സ​ഭ തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ഹ​രി​ജ ക​ര​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം കൂ​ടു​ത​ൽ​ദി​വ​സം പ​ണി​യെ​ടു​ത്ത ക​മ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും അ​ഞ്ചാം​വാ​ർ​ഡ് മെ​ന്പ​റു​മാ​യ റ​ജീ​ന ചാ​ന്ത്മു​ഹ​മ്മ​ദ്, നെന്മാ​റ ബ്ലോ​ക്ക് ജി​ഇ​ഒ സി.​ഗി​രി​ജ, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​പി.​ബാ​ബു മാ​സ്റ്റ​ർ, ഓ​വ​ർ​സി​യ​ർ വി.​കെ.​കൃ​ഷ്ണ​കു​മാ​ര​നു​ണ്ണി, സോ​ഷ്യ​ൽ ഓ​ഡി​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ ആ​ർ.​രാ​കേ​ഷ്, ടി.​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.