ത​ട​യ​ണ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കത്തിനെതിരെ കർഷക സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു
Sunday, July 21, 2019 11:58 PM IST
ചി​റ്റൂ​ർ: ആ​ളി​യാ​ർ മ​ണ​ക്ക​ട​വ് വി​യ​റി​നി​ട​യി​ൽ പു​ഴ​യി​ൽ ത​ട​യ​ണക​ൾ നി​ർ​മി​ക്കാ​നു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഏ​കപ​ക്ഷീ​യ​മാ​യ നീ​ക്കത്തിനെതിരെ കർഷക സംഘടനകൾ പ്രക്ഷോഭ ത്തിനൊരുങ്ങുന്നു.
ആ​ളി​യാ​റി​നു താ​ഴെ മൂ​ന്നു ത​ട​യ​ണ നി​ർ​മാ​ണ വി​വ​ര​മാ​ണുള്ളത്. ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കഴിഞ്ഞദിവസം കൂ​ട്ടി​ചേ​ർ​ത്തി​രു​ന്നു.
എ​ന്നാ​ൽ പ​റ​ന്പി​ക്കു​ളം ആ​ളി​യാ​ർ അ​ന്ത​ർ​സം​സ്ഥാ​ന റ​ഗു​ലേ​റ്റ​റി ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ലേ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന​താ​ണ് ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട് മ​ന​സി​ലാ​ക്കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​നും ക​ഴി​യി​ല്ല. ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ ഒ​ന്നാം വി​ള​യിറ​ക്കാ​ൻ​പോ​ലും വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. 7.25 ടി​എം​സി ജ​ല​മാ​ണ് പ​റ​ന്പി​ക്കു​ള​ത്തു​നി​ന്നും ല​ഭി​ച്ചു​വ​രു​ന്ന​ത്.
ഇ​തി​ൽ അ​ന്പ്രാം​പാ​ള​യം​മു​ത​ൽ മ​ണ​ക്ക​ട​വ് വി​യ​റി​നു ര​ണ്ടു​കി​ലോ​മീ​റ്റ​ർ​വ​രെ ത​മി​ഴ്നാ​ട് ക​ർ​ഷ​ക​ർ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ജ​ല ചോ​ർ​ച്ച കാ​ല​ങ്ങ​ളാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്.
ഈ ​വി​ഷ​യം ചി​റ്റൂ​ർ​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് അ​റി​യാ​വു​ന്ന​തു​മാ​ണ്.
ഇ​ത്ത​രം ജ​ല​ചോ​ർ​ച്ച ത​ട​യാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് തു​നി​യാ​ത്ത​തെ​ന്ന ക​ർ​ഷ​ക പ​രാ​തി ഇ​ന്നും അ​വ​ഗ​ണ​ന​യി​ലാ​ണ്. നി​ല​വി​ൽ ആ​ളി​യാ​ർ ഷ​ട്ട​ർ തു​റ​ന്നാ​ൽ പു​ഴ​യി​ലൂ​ടെ മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​ൽ എ​ത്തി​ച്ചേ​രും. ഇ​തി​നി​ട​യി​ൽ ത​ട​യ​ണ സ്ഥാ​പി​ച്ചാ​ൽ ആ​ളി​യാ​ർ ജ​ലം പൂ​ർ​ണ​തോ​തി​ൽ മൂ​ല​ത്ത​റ​യി​ൽ എ​ത്തി​ല്ല. മു​ന്നു ത​ട​യ​ണ​ക​ളി​ലേ​യും ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​തോ​തി​ൽ ഉ​യ​ർ​ത്തി​യാ​ലേ ചി​റ്റൂ​ർ പു​ഴ​യി​ൽ വെ​ള്ളം എ​ത്തു​ക​യു​ള്ളൂ. പ​റ​ന്പി​ക്കു​ളം ഷ​ട്ട​റി​നു താ​ഴെ കോ​ണ്ടൂ​ർ നി​ർ​മി​ച്ച് തി​രു​മൂ​ർ​ത്തി ഡാ​മി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ഇ​തി​നു സ​മാ​ന​മാ​യി ആ​ളി​യാ​റി​ന് താ​ഴെ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് കി​ണ​ഞ്ഞു​ക​ട​വ് ഭാ​ഗ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ് പു​തി​യ ത​ട​യ​ണ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി.
ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു പു​റ​മെ മാ​ർ​ച്ച് മു​ത​ൽ ജൂ​ണ്‍​വ​രെ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ മ​റ്റും സ​മീ​പ​ത്തെ പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​നും ഏ​കാ​ശ്ര​യം ആ​ളി​യാ​ർ വെ​ള്ള​മാ​ണ്.
ആ​ളി​യാ​റി​നു താ​ഴെ മൂ​ന്നു ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കാ​ൻ ത​മി​ഴ്നാ​ടിനു ​അ​നു​വാ​ദം ന​ല്കി​യാ​ൽ നെ​ല്ല്, പ​ച്ച​ക്ക​റി കൃ​ഷി​ക്ക് സ​ർ​വ​നാ​ശം ഉ​ണ്ടാ​കു​മെ​ന്ന​താ​ണ് പ​രി​ണ​ത ഫ​ലം.
ആ​ളി​യാ​ർ ജ​ല​പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ മു​ന്പ് പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി പാ​ത​യി​ൽ ആ​ഴ്ച​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട സം​ഭ​വ​വും ന​ട​ന്നി​ട്ടു​ണ്ട്.
ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ത​ട​യ​ണ നി​ർ​മാ​ണ പ്ര​സ്താ​വ​ന​യ്ക്ക് ഇ​തു​വ​രേ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​തി​ർ​പ്പു വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ പ്ര​കോ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും വ​ര​ൾ​ച്ച​യിലും ​കൃ​ഷി​നാ​ശം സം​ഭ​വി​ച്ച് വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​നാ​കാ​തെ നി​ര​വ​ധി ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​ണ്.
പ​റ​ന്പി​ക്കു​ളം-​ആ​ളി​യാ​ർ ജ​ല​വി​ത​ര​ണ ക​രാ​ർ ഏ​ക​പ​ക്ഷി​യ​മാ​യി ലം​ഘി​ക്കാ​ൻ ത​മി​ഴ്നാ​ട് ഒ​രു​ങ്ങു​ന്പോ​ൾ കേ​ര​ളം സ​ർ​ക്കാ​രി​നും ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ധ്യ​ത​യു​ണ്ട്. ഇ​തി​നു കാ​ല​താ​മ​സം വ​രു​ത്തി​യാ​ൽ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ പാ​ർ​ട്ടി​നോ​ക്കാ​തെ സം​ഘ​ടി​ത പോ​രാ​ട്ട​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.