എ​ല്ലാ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Sunday, August 11, 2019 10:12 PM IST
പാലക്കാട്: ജി​ല്ല​യി​ലെ എ​ല്ലാ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.
ഓ​രോ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.
ആ​വ​ശ്യ​ക്കാ​ർ​ക്ക് ഒ.​ആ​ർ.​എ​സ് ലാ​യ​നി, പാ​ര​സെ​റ്റ​മോ​ൾ മ​രു​ന്നു​ക​ളും എ​ലി​പ്പ​നി, വ​ളം​ക​ടി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ ക്യാ​ന്പു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.