ദൈ​വ​ത്തോ​ടു ന​ന്ദി​പ​റ​ഞ്ഞ് ഷാ​ജി​യും കു​ടും​ബ​വും
Sunday, August 11, 2019 10:13 PM IST
ഇ​രു​ന്പ​ക​ച്ചോ​ല: ഇ​രു​ന്പ​ക​ച്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ ഷാ​ജി​യും കു​ടും​ബ​വും ദൈ​വ​ത്തോ​ടു ന​ന്ദി​പ​റ​യു​ന്നു. മ​ര​ണം മു​ന്നി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ഴും ജീ​വ​നും കൈ​പി​ടി​ച്ച് ഓ​ടി​യ​തി​നാ​ലാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഷാ​ജി​യും ഭാ​ര്യ സി​ന്ധു​വും മ​ക​ൻ മി​റ​ലും ശ​ക്ത​മാ​യ ശ​ബ്ദം​കേ​ട്ടാ​ണ് വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്. വീ​ടി​നു പി​റ​കി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ൾ ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ മ​ല​വെ​ള്ളം കു​തി​ച്ചെ​ത്തു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​നേ ഷാ​ജി ഭാ​ര്യ​യേ​യും മ​ക​നെ​യും കൂ​ട്ടി ഓ​ടു​ക​യാ​യി​രു​ന്നു.
അ​ഞ്ചു​മി​നി​റ്റ് ക​ഴി​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ വീ​ടു​നി​ന്ന സ്ഥ​ലം നി​ര​പ്പു സ്ഥ​ല​മാ​യി മാ​റി. ത​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്താ​യി​രി​ക്കും സ്ഥി​തി എ​ന്നോ​ർ​ക്കു​ന്പോ​ൾ ഷാ​ജി​ക്ക് ഇ​പ്പോ​ഴും ഭീ​തി​മാ​റു​ന്നി​ല്ല.ഒ​രാ​യു​സു​കൊ​ണ്ട് സ​ന്പാ​ദി​ച്ച​തെ​ല്ലാം മ​ല​വെ​ള്ളം കൊ​ണ്ടു​പോ​യ​തോ​ടെ ഇ​നി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ല്ക്കു​ക​യാ​ണ് ഈ ​കു​ടും​ബം. ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ണ്‍​പ​ത് ഏ​ക്ക​റോ​ളം കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. മു​ന്പെ​ങ്ങും ഈ ​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നു ഷാ​ജി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ​ർ മു​ത​ലാ​യ കാ​ർ​ഷി​ക​വി​ള​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.