അ​ട്ട​പ്പാ​ടി​യി​ലെ ദു​രി​തം​തൊ​ട്ട​റി​ഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ​ന്ദ​ർ​ശ​നം
Monday, August 12, 2019 11:32 PM IST
അ​ഗ​ളി: പ്ര​കൃ​തി​ദു​ര​ന്തം നേ​രി​ട്ട അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളും ദു​രി​താ​ശ്വ​സ കേ​ന്ദ്ര​ങ്ങ​ളും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി സ​ന്ദ​ർ​ശി​ച്ചു. അ​ട്ട​പ്പാ​ടി​യി​ലെ കൃ​ഷി​നാ​ശ​വും പ്ര​കൃ​തി ദു​ര​ന്ത​വും അ​വ​ർ​ണ​നീ​യ​മാ​ണെ​ന്നും ആ​യ​ത് മു​ഖ്യ മ​ന്ത്രി​യെ നേ​രി​ട്ട​റി​യി​ക്കു​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​റി​യി​ച്ചു.
ഏ​റെ ന​ഷ്ടം വി​ത​ച്ച കു​റ​വ​ൻ പാ​ടി പ്ര​ദേ​ശം നേ​രി​ൽ ക​ണ്ട​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ക​ർ​ന്ന​ടി​ഞ്ഞ കു​റ​വ​ൻ്പാ​ടി ക്ഷീ​ര കേ​ന്ദ്ര​ത്തി​ന് പ​ത്തു​സെ​ന്‍റ് സ്ഥ​ല​വും കെ​ട്ടി​ട​വും സ​ർ​ക്കാ​ർ ന​ൽ​ക​ണം. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടും കൃ​ഷി​യും ഭൂ​മി​യും ന​ഷ്ട​മാ​യ​വ​ർ​ക്ക് ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ റോ​ഡ് പി ​ഡ​ബ്ല്യൂ ഡി ​ഏ​റ്റെ​ടു​ക്ക​ണം ജ​ന​ങ്ങ​ളു​ടെ ഇ​പ്പ​ഴ​ത്തെ അ​വ​സ്ഥ വേ​ദ​നാ​ജ​ന​ക​മാ​ണ്. 37വ​ർ​ഷം മു​ന്പ് തു​ട​ക്കം കു​റി​ച്ച എ ​വി ഐ ​പി പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചാ​ൽ പ്ര​ദേ​ശ വാ​സി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും. അ​യ​ൽ സം​സ്ഥാ​ന​വു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ണ​ക്കെ​ട്ടി​ന് ത​ട​സ​മാ​യ​തെ​ന്നു മ​ന​സി​ലാ​ക്കു​ന്നു. പ്ര​കൃ​തി ദു​ര​ന്ത​വു​മാ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​മെ​ന്നും വി​വാ​ദ​ങ്ങ​ൾ​ക്കു ഇ​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ഇ​ട​വ​ക വി​കാ​രി ഫാ ​സ​ജി​ൻ പൊ​ന്തേ​ക്ക​ൻ, ഫാ. ​ബി​ജു ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​ദ​ശ​ത്തെ സ്ഥി​തി ഗ​തി​ക​ൾ വി​വ​രി​ച്ചു എം ​എ​ൽ എ ​മാ​രാ​യ എ​ൻ. ഷം​സു​ദീ​ൻ, ഷാ​ഫി പ​റ​ന്പി​ൽ, മ​റ്റു നേ​താ​ക്ക​ളാ​യ കെ. ​രാ​ജ​ൻ, പി. ​സി. ബേ​ബി, എം. ​ആ​ർ. സ​ത്യ​ൻ, ഷി​ബു സി​റി​യ​ക്, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ജൈ​മോ​ൻ പ​റ​യാ​നി​യി​ൽ, ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, കട്ടേക്കാട് തങ്കച്ചൻ,ബി​നോ​യ് പൂ​ക്കു​ന്നേ​ൽ, മാ​ത്യു അ​നു​ഗ​മി​ച്ചു.