ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്ത് നിർമാണപ്രവർത്തനം തു​ട​ങ്ങി
Wednesday, August 14, 2019 12:44 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഴു​ക്കു ചാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തെ കെ​ട്ടി​ടം പൊ​ളി​ക്ക​ൽ തു​ട​ങ്ങി. ഇ​തോ​ടെ ടെ ​ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി നി​ന്ന അ​വ​സാ​ന ഭാ​ഗ​വും പൊ​ളി​ച്ചു​നീ​ക്കി.
ന​ഗ​ര​ത്തി​ലെ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ഇ​തോ​ടെ 95 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​കും. ഗ്രീ​ൻ ബേ​ക്ക​റി​യും റ​സ്റ്റോ​റ​ന്‍റും ഉ​ൾ​പ്പെ​ടു​ന്ന ചെ​ന്പ​ല​ങ്ങാ​ട​ൻ പ്ലാ​സ​യു​ടെ മു​ൻ​ഭാ​ഗ​മാ​ണ് പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഈ ​ഭാ​ഗ​ത്ത് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി 13.5 മീ​റ്റ​ർ വീ​തി എ​ന്ന രീ​തി​യി​ൽ മാ​ർ​ക്ക് ചെ​യ്തി​രു​ന്നു.
ഇ​ത​നു​സ​രി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗം പൊ​ളി​ച്ചു മാ​റ്റു​ന്ന​ത്.
എ​ന്നാ​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​നം ത​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും പൊ​ളി​ക്കാ​നു​ള്ള ജോ​ലി​ക്കാ​രെ ല​ഭി​ക്കാ​ൻ വൈ​കി​യ​താ​ണ് കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും കെ​ട്ടി​ട ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു.
മു​ക​ളി​ലെ റെ​സ്റ്റോ​റ​ന്‍റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​മാ​ണ് പൊ​ളി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.കെ​ട്ടി​ട​ത്തി​ന് മു​ക​ൾ വ​ശ​വും കോ​ണ്‍​ക്രീ​റ്റും പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു തു​ട​ങ്ങി​യ​ത്.
മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​ൻ​വ​ശ​ത്ത് ഇ​പ്പോ​ൾ ആ​വ​ശ്യ​ത്തി​ന് സ്ഥ​ലം ആ​യി. ഇ​നി വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.
ശ​ക്ത​മാ​യ മ​ഴ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ത​ട​സ​മാ​കു​ന്നു​ണ്ട്. കോ​ട​തി​പ്പ​ടി​യി​ലെ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്നം കൂ​ടി പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും. സ്വ​കാ​ര്യ​വ്യ​ക്തി ത​ട​സം നി​ല്ക്കു​ന്നു​ണ്ടെ​ങ്കി​ലും റ​വ​ന്യൂ വ​കു​പ്പ് കൂ​ടി സം​സാ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ കോ​ട​തി​പ്പ​ടി​യി​ലെ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​യും.
സ്ഥ​ലം എം​എ​ൽ​എ​യും എം​പി​യും ഇ​ട​പെ​ട്ട് ദേ​ശീ​യ​പാ​ത വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
15ന​കം കോ​ട​തി​പ്പ​ടി​യി​ലെ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ൻ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ് നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.