ബാലന്‍റെ വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം ഫ​യ​ർ​ഫോ​ഴ്സ് നീ​ക്കി
Saturday, August 17, 2019 11:05 PM IST
ചി​റ്റൂ​ർ: റോ​ൾ​ഡ് ഗോ​ൾ​ഡ് മോ​തി​രം വി​ര​ലി​ട്ട് പു​റ​ത്തെ​ടു​ക്കാ​നാ​വാതെ ​വി​ഷ​മി​ച്ച പ​ന്ത്ര​ണ്ടു​കാ​ര​നു ര​ക്ഷ​ക​രാ​യ​ത് ചി​റ്റൂ​ർ ഫ​യ​ർ​ഫോ​ഴ്സ്. പു​തു​ന​ഗ​രം കാ​ട്ടു​തെ​രു​വി​ൽ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്സ​ലി​ന്‍റെ വ​ല​തു​കൈ മോ​തി​ര​വി​ര​ലി​ലാ​ണ് റിം​ഗ് അ​ക​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.30 നാ​യി​രു​ന്നു സം​ഭ​വം. മേ​ശ​പ്പു​റ​ത്തു​കി​ട​ന്ന വ​ലി​പ്പം കു​റ​ഞ്ഞ മോ​തി​രം കു​ട്ടി ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് വി​ര​ലി​ൽ ക​ട​ത്തി​യ​ത്. അ​ല്പ​നേ​ര​ത്തി​നു​ള്ളി​ൽ വി​ര​ലി​ൽ ര​ക്ത​ഓ​ട്ടം നി​ല​ച്ച് വീ​ക്ക​വും വേ​ദ​ന​യു​മു​ണ്ടാ​യി. മോ​തി​രം പു​റ​ത്തെ​ടു​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും ശ്ര​മം വി​ഫ​ല​മാ​യ​തോ​ടെ​കു​ട്ടി​യെ ചി​റ്റൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ര​മ​ണി​ക്കൂ​ർ ശ്ര​മി​ച്ചാ​ണ് മോ​തി​രം വി​ര​ലി​ൽ​നി​ന്നും വേ​ർ​പ്പെ​ടു​ത്തി​യ​ത്.ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രെ പി​താ​വ് അ​ബ്ദു​ൾ റ​ഹ്മാ​നും ബ​ന്ധു​ക്ക​ളും അ​ഭി​ന​ന്ദി​ച്ചാ​ണ് തി​രി​കേ പോ​യ​ത്.