മു​ത്തി​കു​ളം വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി; അ​ഗ​ളി​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പൈ​പ്പ് ത​ക​ർ​ന്നു
Sunday, August 18, 2019 10:38 PM IST
അ​ഗ​ളി: മു​ത്തി​കു​ളം വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് അ​ഗ​ളി, ഗൂ​ളി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ത​ക​ർ​ന്നു. അ​ഗ​ളി ഗൂ​ളി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ളാ​ണ് ശി​രു​വാ​ണി പു​ഴ​യോ​ര​ത്ത് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്തു കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി അ​ര​കി​ലോ​മീ​റ്റ​റോ​ളം താ​ഴെ നി​ന്നും താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ അ​ഗ​ളി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം സാ​ധ്യ​മാ​ക്കി​യി​രി​ക്കുന്ന​ത് .കോ​ട്ട​മ​ല ഭാ​ഗ​ത്തു ത​ക​ർ​ന്ന കു​ടി​വെ​ള്ള പൈ​പ്പ് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം പു​ന​രു​ദ്ധ​രി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ള സ്രോ​ത​സ്സി​ലെ ത​ക​ർ​ച്ച ഇ​നി​യും ന​ന്നാ​ക്കി​യി​ട്ടി​ല്ല. കൂ​റ്റ​ൻ പാ​റ​ക​ളും വ​ൻ മ​ര​ങ്ങ​ളും ഒ​ഴു​കി​യെ​ത്തി​യാ​ണ് ജ​ല വി​ത​ര​ണ സം​വി​ധാ​നം ത​ക​ർ​ത്ത​ത് .
പു​ലി​യ​റ ജം​ഗ്ഷ​നി​ൽ നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​ക​ലെ അ​യി ശി​രു​വാ​ണി പു​ഴ​ക്ക് കു​റു​കെ ത​ട​യ​ണ നി​ർ​മി​ച്ച് അ​തി​ലൂ​ടെ​യു​ള്ള വെ​ള്ള​മാ​ണ് അ​ട്ട​പ്പാ​ടി​യു​ടെ സി​രാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് .ഇ​വി​ടെ​യു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ,ഭ​ക്ഷ​ണ​ശാ​ല​ക​ൾ ,വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ,വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ,നി​ര​വ​ധി ആ​ദി​വാ​സി ഉൗ​രു​ക​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ വെ​ള്ള​മാ​ണ് എ​ത്തു​ന്ന​ത്. 2009 ജ​നു​വ​രി 26 ന് ​അ​ന്ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി പാ​ലൊ​ളി മു​ഹ​മ്മ​ദ് കു​ട്ടി ആ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ​്ഘാ​ട​നം ന​ട​ത്തി​യ​ത്. അ​ഗ​ളി പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ 8 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി അ​ഹാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ന്പ​പ്പാ​റ വ​ന​ത്തി​ൽ നി​ന്നും ശി​രു​വാ​ണി പു​ഴ​യി​ലെ വെ​ള്ളം ഗ്രാ​വി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഗ​ളി​യി​ലെ​ത്തി​ച്ചാ​ണ് ജ​ല വി​ത​ര​ണം. 16 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് അ​ത്യാ​ധു​നി​ക ശു​ദ്ധീ​ക​ര​ണത്തി​ലൂ​ടെ​യാ​ണ് കു​ടി​വെ​ള്ളം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.
5.70 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി ഉ​ള്ള ടാ​ങ്കും, ജ​ല ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി 2.7 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി ഉ​ള്ള ടാ​ങ്കും അ​ഹാ​ഡ്സ് നി​ർ​മി​ച്ചു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് 3 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് കോ​ട്ട​മേ​ട്ടി​ലും സ്ഥാ​പി​ച്ചു.
1500 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 3000 കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന പ്പെ​ടു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു അ​ഹാ​ഡ്സ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി അ​ഗ​ളി, ഗൂ​ളി​ക്ക​ട​വ്, നെ​ല്ലി​പ്പ​തി,ന​ക്കു​പ്പ​തി ,ന​ര​സി​മു​ക്ക്, പ​ട്ടി​മാ​ളം, കൊ​ട്ട​മേ​ഡ്, ന​യി​ക്ക​ർ​പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം . തു​ന്പ​പ്പാ​റ​യി​ലെ ജ​ല സ്രോ​ത​സ്സി​ലേ​ക്ക് ക​ട​ന്ന് ചെ​ല്ലു​ന്ന​തി​നു​ള്ള റോ​ഡ് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ് .പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം കൂ​ടി​യേ ക​ഴി​യു .മു​ത്തി​കു​ളം വ​ന​ത്തി​ൽ ത​ട​യ​ണ​ക്ക് താ​ഴെ​യാ​യി ആ​റോ​ളം സ്ഥ​ല​ത്ത് ഉ​രു​ള്പൊ​ട്ട​ലി​ന് സ​മാ​നമായ വ​ൻ മ​ല​യി​ടി​ച്ചി​ൽ ഓ​ഗ​സ്റ്റ് 8 ന് ​ഉ​ണ്ടാ​യ പ്ര​കൃ​തി ക്ഷോ​പ​ത്തി​ൽ സം​ഭ​വി​ച്ചു .
പു​ലി​യ​റ​യി​ൽ നി​ന്നും തെ​ക്കേ​പു​ലി​യ​റാ​ക്കു​ള്ള റോ​ഡ് നി​ശ്ശേ​ഷം ത​ക​ർ​ന്ന​തോ​ടെ ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​യി .അ​ടി​യ​ന്തി​ര​മാ​യി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി കു​ടി​വെ​ള്ള പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം .
അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ത്ഭ​വ​സ്ഥാ​ന​ത്തു​ത​ന്നെ ത​ക​ർ​ന്ന​ടി​ഞ്ഞി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ളോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ബ​ന്ധ​പ്പെ​ട്ട ആ​രെ​ങ്കി​ലു​മൊ ഇ​തു​വ​രെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ക്കേ പു​ലി​യ​റ നി​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.